ADVERTISEMENT

നവജാതശിശുവിന് ആദ്യത്തെ മുലപ്പാൽ നൽകുന്നതിനു തൊട്ടു മുൻപ്, ആ കുഞ്ഞിന്റെ ഉള്ളംകയ്യിൽ കൊള്ളാവുന്ന അളവിൽ നറുവെണ്ണയാണ് ആയുർവേദ വിധിപ്രകാരം നൽകേ ണ്ടത്. പശുവിൻ പാൽ കറന്നെടുത്ത ഉടനെ കടഞ്ഞെടുക്കുന്ന വെണ്ണയാണു നറുവെണ്ണ. ആദ്യത്തെ ആറുമാസം പിന്നെ മുലപ്പാൽ മാത്രമേ കൊടുക്കാവൂ. അപ്പോഴേ കുട്ടിക്ക് ദഹന രസമുണ്ടാകൂ. അതിനാലാണ് ചോറൂണ് ആറാം മാസം നാം വയ്ക്കുന്നത്.

ആറാം മാസം വരെ മുലപ്പാൽ കുറവാണെങ്കിൽ പശുവിൻ പാൽ വെള്ളം േചർത്തു നേർപ്പിച്ച്, കൽക്കണ്ടം ചേർത്തു തിളപ്പിച്ചാറ്റി കൊടുക്കാം. ആറാം മാസത്തിനുശേഷം പലതരം കുറുക്കുകളാവാം. അരി, മണിപയർ, ചെറുപയർ, ഉഴുന്ന്, റാഗി അണ്ടിപ്പരിപ്പ്, നേന്ത്രപ്പഴം, നേന്ത്രക്കായ പൊടിച്ചത് എന്നിവ കൊണ്ടു കുറുക്കുണ്ടാക്കാം. അരി കുറുക്കാണു നൽകുന്നതെങ്കിൽ, അരി വറുത്തു പൊടിച്ചത് മൂന്നു സ്പൂണെടുത്ത് വേവിച്ച്, 75 മില്ലി പാലും മുക്കാൽ സ്പൂൺ പശുവിൻ നെയ്യും അര സ്പൂൺ കൽക്കണ്ടപ്പൊടിയോ/ ശർക്കരപ്പൊടിയോ ചേര്‍ത്തു ചൂടാക്കി അരി കുറുക്കാം. അങ്ങനെ ഏതു കുറുക്കും ഉണ്ടാക്കാം. നേന്ത്രപ്പഴമോ നേന്ത്രക്കായയോ കുറുക്ക് ആക്കുകയാണെങ്കിൽ അതിലെ കറുത്ത മണികൾ കളയണം. ആപ്പിൾ പോലുള്ള പഴങ്ങൾ കൊണ്ടു കുറുക്ക് ഉണ്ടാക്കുകയാണെങ്കിൽ മുറിച്ച് കഷണങ്ങളാക്കിയ ശേഷം വേവിച്ച് ഉടയ്ക്കണം. റാഗി കൊണ്ട് കുറുക്ക് ഉണ്ടാക്കുമ്പോൾ, റാഗി ഒരു തുണിയിൽ കെട്ടി വയ്ക്കണം. തുണി അഴിക്കാതെ അതു പിഴിഞ്ഞെടുക്കണം. റാഗിയുടെ ഉമി വേവിച്ചു കഴിഞ്ഞാലും തുണിക്കുള്ളിൽ തന്നെ കിടന്നോളും.

പലതരം കുറുക്കുകൾ ഒരു ദിവസം മൊത്തം അഞ്ചോ ആറോ തവണയായി കുഞ്ഞിനു നൽകാം. മലർത്തിക്കിടത്തി തലഭാഗം പൊക്കി വച്ച ശേഷം കുറേശ്ശെയായി ഒരു സ്പൂൺ വീതം വായിൽ വച്ചു കൊടുക്കാം. അതിനുശേഷം കൽക്കണ്ടമോ ശർക്കരയോ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കൂടി നൽകണം. എന്നാലേ കുറുക്ക് ശരിക്കിറങ്ങിപ്പോകൂ. കുഞ്ഞിനു കൽക്കണ്ടമോ ശർക്കരയോ തേനോ ചേർത്ത് ഇടയ്ക്ക് നെയ്യോ വെണ്ണയോ കുറേശ്ശെ നൽകാം. (പനച്ചക്കര പോലെയുള്ള ശർക്കരയാണു ഉത്തമം) ശോധന കുറവാണെങ്കിൽ ശർക്കരയാണു ചേർക്കേണ്ടത്. ശോധന അധികമാണെങ്കിൽ തേൻ ചേർത്താൽ മതി. മലം ഇളക്കാൻ കഴിയുന്നതും കുഞ്ഞിനു വേറെ മരുന്നു നൽകരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com