ADVERTISEMENT

ഭാരം കുറയ്ക്കുന്നത് അല്‍പം കഠിനമാണ്. എന്നാല്‍ മനസ്സു വെച്ചാല്‍ പറ്റുന്ന കാര്യവുമാണ്. ജങ്ക് ഫൂഡിനോട് വിട പറഞ്ഞും ശരിയായ ജീവിതചര്യകള്‍ പിന്തുടര്‍ന്നും ആര്‍ക്കും ഭാരം കുറയ്ക്കാം. എന്നാല്‍ നമ്മള്‍ നിസ്സാരമായി കാണുന്ന ചില വസ്തുക്കള്‍ ഭക്ഷണ ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഫലം ലഭിക്കും. അത്തരത്തില്‍ ഒന്നാണ് മല്ലിയില കൊണ്ടുള്ള പാനീയം. ശരീരത്തിലെ ഫാറ്റ് കുറയ്ക്കാന്‍ ഏറെ സഹായകമാണിത്. Quercetin pigment  അടങ്ങിയ മല്ലിയില നല്ലൊരു ആന്റിഓക്സിഡന്റ് ആണ്. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഭാരം കുറയ്ക്കാനും മല്ലിയില മികച്ചതാണ്.

10-20 മല്ലിയില രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു വെയ്ക്കുക. രാവിലെ ഈ വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ്. വേണമെങ്കില്‍ ഒരു സ്പൂണ്‍ നാരങ്ങനീര് കൂടി ഇതില്‍ ചേര്‍ക്കാം. വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

മല്ലിയില കുതിര്‍ത്തു വെച്ചത് നന്നായി അരച്ചെടുത്ത് അല്‍പം ചൂടു വെള്ളവും നാരങ്ങനീരും തേനും ചേര്‍ത്തു കഴിക്കാം. വെറും വയറ്റില്‍ കുടിക്കുന്നതാണ്  നല്ലത്. ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com