പ്രമേഹം തടയാൻ ഇവ ശീലമാക്കാം

diabetes-diet
SHARE

ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. അതുകൊണ്ടുതന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം രോഗസാധ്യത കൂട്ടാനും രോഗം വരാതെ തടയാനും എല്ലാം കാരണമാകും. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ ശീലമാക്കാം. അവ ഏതെന്നു നോക്കാം. 

∙ പച്ച നിറത്തിലുള്ള ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികളായ കാബേജ് മുതലായ ക്രൂസിഫെറസ് പച്ചക്കറികളും ആരോഗ്യഗുണങ്ങൾ ഏറെയുള്ളവയാണ്. ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും പച്ചിലക്കറികൾ കഴിക്കുന്നവർക്ക് പ്രമേഹസാധ്യത 14 ശതമാനം കുറവാണ്. 

∙ പരിപ്പ്, പയർ വർഗങ്ങൾ

പയർവർഗങ്ങളിൽ ധാരാളം നാരുകൾ ഉണ്ട്. മിതമായ അളവിൽ പ്രോട്ടീനും റസിസ്റ്റന്റ് സ്റ്റാർച്ചും ഇവയിലുണ്ട്. ബീൻസിലും പരിപ്പിലും ഉള്ള അന്നജം ചെറുകുടലിൽ വച്ച് വിഘടിക്കപ്പെടുന്നില്ല. ഇവയിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയും കുടലിലെ ബാക്ടീരിയയുടെ ഭക്ഷണമായും പ്രവർത്തിക്കുന്നു. ഫെർമെന്റേഷനിലൂടെ രൂപപ്പെടുന്നവ കോളൻ കാൻസറിനെതിരെയും സംരക്ഷണമേകുന്നു. പരിപ്പു വർഗങ്ങളും പയറും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹസാധ്യത കുറയ്ക്കും. 

∙ ബീൻസ്, കൂൺ

ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറി ശീലമാക്കണം. കാബേജ്, കോളിഫ്ലവർ, ബീൻസ്, കൂൺ മുതലായ പച്ചക്കറികൾ നല്ലതാണ്. സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് – 2 പ്രമേഹസാധ്യത കൂട്ടും. സ്റ്റാർച്ച് അടങ്ങാത്തതും നാരുകൾ കൂടുതൽ അടങ്ങിയതുമായ പച്ചക്കറികൾ ഗ്ലൂക്കോസിനെ വളരെ സാവധാനമേ രക്തത്തിലേക്ക് പുറന്തള്ളൂ. 

∙  അണ്ടിപ്പരിപ്പുകൾ

ആഴ്ചയിൽ അഞ്ചുതവണ നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത 27 ശതമാനം കുറയ്ക്കും. അണ്ടിപ്പരിപ്പിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. 

∙ കറുവാപ്പട്ട

ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട്. പൊണ്ണത്തടി, പിസിഒഎസ് മുതലായവയുള്ള ഇൻസുലിൻ റെസിസ്റ്റന്റ് ആയവരെ ഇതു സഹായിക്കും. ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാൽ ഒരുവിധം രോഗാവസ്ഥകളെയെല്ലാം തടയാൻ സാധിക്കും. 

English Summary: Foods to eat to help prevent or controll diabetes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA