കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കണോ? ആപ്പിളും ഓട്സും മീനും ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

cholesterol
SHARE

ഒരു ദിവസം ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണുക പോലും വേണ്ട എന്നാണല്ലോ പഴമൊഴി. കൊളസ്ട്രോളിന്റെ കാര്യത്തില്‍ അത് ശരിയാണെന്ന് പറയുകയാണ്‌ ഒരു സംഘം ഗവേഷകര്‍. 

കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ ഒരു മുഖ്യഘടകമാണ്.

എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനാണ്. അതേസമയം എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ നല്ലതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ എന്തൊക്കെയാണ് പ്രത്യേകമായി കഴിക്കേണ്ടത്‌.

നട്സ് - ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍സ്, മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയതാണ് നട്സ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കും.

ഓട്സ് , ബാര്‍ലി - ബീറ്റ ഗ്ലുക്കൻ ധാരാളം അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കും.

പയർവർഗങ്ങൾ- ഫൈബര്‍, മിനറല്‍സ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും ഉചിതം.

അവോക്കോഡ- ഫൈബര്‍, മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ഇവ.

മത്സ്യം - ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സാല്‍മണ്‍, അയല പോലെയുള്ള മത്സ്യങ്ങളില്‍ ഒമേഗ  ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഒരുപാട് ഫ്രൈ ചെയ്യാതെ മത്സ്യം കഴിക്കുന്നത്‌ HDL കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും എന്നും പഠനങ്ങള്‍ പറയുന്നു. 

English Summary: Want to control your cholesterol level? Add apples, oats and fish to your diet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA