പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍

healthy-diet
SHARE

പുരുഷന്മാരുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍ ഏതാണ്. അതിനെ കുറിച്ച് പലര്‍ക്കും പല അഭിപ്രായം ആണ്. പുരുഷന്റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളും ഉണ്ട്. ഇത് ഏതൊക്കെ തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല.

നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും സ്വപ്‌നമാണല്ലോ. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനു സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിലൂടെ നമുക്ക് ആരോഗ്യം  വര്‍ധിപ്പിക്കാവുന്നതാണ്.  എന്തൊക്കെയാണ് പുരുഷന്റെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളെന്നു നോക്കാം.

ഹൃദയത്തിനായി - പുരുഷന്മാരുടെ മരണനിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഗം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. മീനെണ്ണയില്‍ നിന്നു ലഭിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ്.

പ്രോസ്ട്രേറ്റ് - പുരുഷന്മാരില്‍ കാണപ്പെടുന്ന കാന്‍സര്‍ ആണ് പ്രോസ്ട്രേറ്റ് കാന്‍സര്‍. സെലീനിയം അടങ്ങിയ നട്സ് കഴിക്കുന്നത് പ്രോസ്ട്രേറ്റ് ഗ്രന്ഥിയ്ക്ക് സംരക്ഷണം നല്‍കും. ഇതില്‍ തന്നെ ബ്രസീല്‍ നട്സില്‍ ആണ് സെലീനിയം ഏറ്റവും അധികം അടങ്ങിയിരിക്കുന്നത്. പംപ്കിന്‍, ഫ്ലാക്സ്, ചിയ, സണ്‍ഫ്ലവര്‍ സീഡ് എന്നിവ പ്രോസ്ട്രേറ്റിനു സംരക്ഷണം ഒരുക്കുന്നതാണ്.

മൂഡ്‌ - ബ്ലഡ്‌ ഷുഗര്‍ ലെവലില്‍ ഉണ്ടാകുന്ന വ്യത്യാസം പുരുഷനില്‍ മൂഡ്‌ മാറ്റങ്ങള്‍ ഉണ്ടാക്കും. ഫൈബര്‍ റിച് ആഹാരങ്ങള്‍ കഴിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ശരീരം വലിച്ചെടുക്കുന്നത് തടയാനും ഇത് സഹായിക്കും.

English Summary: Foods to help improve men's health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA