കറിവേപ്പില വെറുംവയറ്റിൽ കഴിച്ചാൽ?

curry leaves
SHARE

‘കറിവേപ്പില പോലെ’ എന്നാണ് ചൊല്ലെങ്കിലും കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ സംശയം. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് എടുത്തു കളയാനുള്ളതല്ല കറിവേപ്പില; ഭക്ഷണമാക്കേണ്ടതാണ്. അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ.

ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. 

∙ മുടി കൊഴിച്ചിൽ തടയുന്നു

രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു. 

∙ ദഹനം സുഗമമാക്കുന്നു

വെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

∙ രാവിലെയുള്ള ഓക്കാനം, മനംപിരട്ടൽ ഇവ അകറ്റും

മോണിങ് സിക്ക്നെസ്, ഓക്കാനം, ഛർദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. 

∙ശരീരഭാരം കുറയ്ക്കുന്നു

കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു (detoxification). കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു. ഇങ്ങനെ ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പില സഹായിക്കും. 

ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

English Summary: Health benefits of curry leaves

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA