രോഗപ്രതിരോധ ശക്തി കൂട്ടണോ? നിങ്ങളുടെ ദിവസം ഇഞ്ചിച്ചായ കുടിച്ച് തുടങ്ങിക്കോളൂ

ginger tea
SHARE

അടുക്കളയിൽ എന്നും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള വീട്ടു മരുന്ന് കൂടിയാണിത് ഓക്കാനം, വയറു വേദന, ജലദോഷം, പനി തുടങ്ങിയവയ്ക്ക് ആശ്വാസമേകാൻ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിയും മെച്ചപ്പെടുന്നു. രാവിലെ വെറും വയറ്റിൽ ഇഞ്ചി ചായയോ ഇഞ്ചി കഷായമോ കുടിക്കുന്നത് രോഗങ്ങളെ അകറ്റുകയും രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. 

അണുബാധകളെ അകറ്റാൻ ദിവസവും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തണം എന്ന് ആയുഷ് മന്ത്രാലയവും അറിയിക്കുന്നു. രുചി കൂട്ടുക മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ഇഞ്ചി 

ഔഷധ ഗുണങ്ങൾ ഏറെയുള്ള ജിഞ്ചെറോൾ ഇഞ്ചിയിലുണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി  ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. 

ഇഞ്ചിയുടെ ഗുണങ്ങൾ 

∙ ജലദോഷവും പനിയും അകറ്റുന്നു. 

∙  ഓക്കാനം ഇല്ലാതാക്കുന്നു. 

∙ ദഹന പ്രശ്നങ്ങൾ അകറ്റുന്നു. 

∙ രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. 

∙  കൊളസ്ട്രോൾ കുറയ്ക്കുന്നു. 

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. 

∙ കാൻസർ തടയുന്നു. 

 ഇഞ്ചിയെണ്ണയിൽ sesquiterpenes,  bisapolene,  zingiberene, zingiberol എന്നിവയുണ്ടെന്നും ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നും ആയുഷ് മന്ത്രാലയം അറിയിക്കുന്നു. 

ഇഞ്ചി കഷായം 

ഇഞ്ചി ചവച്ചു കഴിക്കാം. അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച്‌ കഷായമാക്കിയും കുടിക്കാം. ഇഞ്ചി കഷായം വയ്ക്കാൻ ഒന്നോ രണ്ടോ ഇഞ്ചി കഷണങ്ങൾ, രണ്ടു ടേബിൾ സ്പൂൺ മല്ലി, 3 ടേബിൾ സ്പൂൺ പനംചക്കര അല്ലെങ്കിൽ ശർക്കര, അര ടേബിൾ സ്പൂൺ കുരുമുളക് ഇവ ആവശ്യമാണ്. ഇവയെല്ലാം കൂടി ചതയ്ക്കുക 300 മില്ലി ലിറ്റർ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇത് ചേർക്കുക. ഇത് പകുതിയാകും വരെ തിളപ്പിക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കാം. ചൂടോടെ വിളമ്പാം. 

വെറും വയറ്റിൽ അര ഗ്ലാസ് കഷായം കുടിക്കണമെന്നും ദിവസം മൂന്നോ നാലോ തവണ ഈ കഷായം കുടിക്കണം എന്നും ആയുഷ് മന്ത്രാലയം അറിയിക്കുന്നു. 

ഇഞ്ചിച്ചായ 

തിളയ്ക്കുന്ന വെള്ളത്തിൽ ഇഞ്ചി പത്തു മിനിറ്റ് ഇടുക. ഇതിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. മധുരം വേണമെങ്കിൽ തേൻ ചേർക്കാം. ദിവസവും ഇഞ്ചിച്ചായ കുടിക്കാം. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, രോഗം വരാതെ തടയുന്നു. 

English Summary: Ginger tea health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA