കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കാൻ ഈ ജ്യൂസ് സഹായിക്കും

banana stem
Photo Credit: Santhosh Varghese / Shutterstock.com
SHARE

വാഴയുടെ എല്ലാ ഭാഗങ്ങളും ആരോഗ്യ ഗുണങ്ങൾ ഉള്ളതാണെന്ന് നമുക്കറിയാം . വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതു ദഹനത്തിന് സഹായിക്കും. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴച്ചുണ്ട് അഥവാ വാഴപ്പൂ ആകട്ടെ പ്രമേഹ രോഗികൾക്ക് മികച്ച ഭക്ഷണമാണ്. മാത്രമല്ല പ്രായമാകൽ സാവധാനത്തിലാക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടി അഥവാ വാഴത്തണ്ടും ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. എന്തൊക്കെയാണ് വാഴപ്പിണ്ടിയുടെ ഗുണങ്ങൾ എന്ന് നോക്കാം 

ദഹനത്തിന്: വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ഇതിനു ഡൈയൂറേറ്റിക് ഗുണങ്ങളുണ്ട്. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.

വൃക്കയിലെ കല്ല്: വാഴപ്പിണ്ടി ജ്യൂസിൽ ഏലക്ക ചേർത്തുകുടിക്കുന്നത് വൃക്കയിലെ കല്ലിനെ തടയുന്നു. ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ (UTI) മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കും: നാരുകൾ ധാരാളം അടങ്ങിയതിനാൽ ശരീര കോശങ്ങളിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും പുറന്തള്ളൽ സാവധാനത്തിലാക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ഇതിൽ വളരെ കുറച്ചു കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ശരീരഭാരം കൂടും എന്ന പേടി വേണ്ട.

കൊളസ്ട്രോളും രക്തസമ്മർദവും: വൈറ്റമിൻ ബി ധാരാളം അടങ്ങിയതിനാൽ ഇതിൽ ഇരുമ്പ് ധാരാളം ഉണ്ട്. ഇത് ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത് .

അസിഡിറ്റി: ശരീരത്തിലെ അമ്ലനില മെച്ചപ്പെടുത്താൻ ഇതു സഹായിക്കും. നെഞ്ചെരിച്ചിലിനും ആശ്വാസമേകുന്നു.

English Summary: Health benefits of banana stem juice

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA