കഞ്ഞിവെള്ളം ആരോഗ്യകരം എന്നാൽ പ്രമേഹമുള്ളവർക്ക് ഇതു നല്ലതോ?

rice water
Photo Credit : Guiyuan Chen / Shutterstock.com
SHARE

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പതിവായ വ്യായാമവും കൂടിയാകുമ്പോൾ ശരീരഭാരം കൂടാതെ നോക്കാനും ആരോഗ്യം നിലനിർത്താനും സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്  വലിയ പ്രയാസം കൂടാതെതന്നെ ഉപയോഗിക്കാവുന്ന ഒന്നാണ്  കഞ്ഞിവെള്ളം. ആരോഗ്യമുള്ള ചർമത്തിനും തലമുടിക്കുമെല്ലാം കഞ്ഞിവെള്ളം നല്ലതുതന്നെ. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. 

∙ ഊർജ്ജദായകം 

ഊർജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. വർക്ക്ഔട്ടിന് മുൻപ് കുടിക്കാൻ സാധിക്കുന്ന മികച്ച ഒരു പാനീയമാണിത്. ഇത് നിങ്ങളുടെ ഊർജ്ജനില ഉയർത്തും.

∙ ജലാംശം നിലനിർത്തും 

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം ജലാംശം നിലനിർത്താൻ സഹായിക്കും.

∙ ദഹനത്തിന് സഹായം 

ഭാരം കുറയ്ക്കാൻ ഭക്ഷണം ശരിയായി ദഹിക്കുക എന്നതും പ്രധാനമാണ്. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

∙ പ്രമേഹ രോഗികൾക്ക് കഞ്ഞിവെള്ളം കുടിക്കാമോ?

പാടില്ല എന്നതാണുത്തരം. കഞ്ഞിവെള്ളത്തിൽ സ്റ്റാർച് ധാരാളം ഉണ്ട്. അതായത്  അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തിൽ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗികൾക്ക് ചോറും അത്ര ആരോഗ്യകരമായ ഭക്ഷണമല്ല.

English Summary : Rice water and health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA