പ്രമേഹരോഗിയാണോ? എങ്കിൽ ഈ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ

diabetes fruits
Photo credit : leonori / Shutterstock.com
SHARE

പ്രമേഹ രോഗികൾക്ക് തണുപ്പുകാലത്ത് താപനില കുറയുന്നതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. കടുത്ത ചൂടും തണുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം എന്നാണ് വിദഗ്‌ധർ പറയുന്നത്. പതിവായി ചെക്കപ്പ് ചെയ്യുന്നതോടൊപ്പം ശാരീരികമായി ആക്ടീവ്  ആയിരിക്കാനും സമീകൃത ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. പ്രമേഹനിയന്ത്രണത്തിന് ഇവ പ്രധാനമാണ്.

തണുപ്പ് തുടങ്ങുന്ന ഈ  മാസങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ  അളവും ശരീരഭാരവും നിയന്ത്രിക്കും. 

പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ അറിയാം

1. ഓറഞ്ച് : ഓറഞ്ചും മറ്റ് നാരക ഫലങ്ങളും നാരുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയതാണ്. വൈറ്റമിൻ സി, പ്രമേഹ രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. ഓറഞ്ചിൽ ധാരാളമായടങ്ങിയ നാരുകൾ ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ ഇവയെ നിയന്ത്രിക്കാൻ സഹായിക്കും. 

2. സബർജിൽ   : നാരുകൾ, വൈറ്റമിൻ കെ, ആന്റിഓക്‌സിഡന്റുകൾ ഇവ  സബർജില്ലിൽ ധാരാളം ഉണ്ട്. ഇവയിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പഴമാണ് സബർജിൽ (pear). അതായത് ഈ പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. 

3. ആപ്പിൾ: പോഷകസമ്പുഷ്ടമായആപ്പിളിൽ നാരുകളും ഹൃദയാരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും  ധാരാളമുണ്ട്. വൈറ്റമിൻ സി  ധാരാളമുള്ള ആപ്പിളിൽ കാലറി വളരെ കുറവാണ്. കുറച്ചു മാത്രം സോഡിയം അടങ്ങിയ ആപ്പിളിൽ കൊഴുപ്പോ കൊളസ്ട്രോളോ ഒട്ടുമില്ല. ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻഫ്ളമേഷൻ തടയാനും രക്തസമ്മർദം സാധാരണനിലയിലാക്കാനും സഹായിക്കും. 

4. ബെറിപ്പഴങ്ങൾ: മധുരമുള്ള ബെറിപ്പഴങ്ങൾ രുചികരവും പോഷക സമ്പുഷ്ടവുമാണ്. എന്നാൽ ഇവയ്ക്ക് ഗ്ലൈസെമിക്  ഇൻഡക്‌സ് കുറവാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ ഇവയെ അമേരിക്കൻ ഡയബറ്റിക് അസോസിയേഷൻ സൂപ്പർഫുഡ് ആയാണ് വിശേഷിപ്പിക്കുന്നത്. ബെറിപ്പഴങ്ങൾ, അന്നജം കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ  പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

5. കിവി : വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിപ്പഴങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

English Summary  : Diabetes patients diet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA