ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ ജാതിക്ക കഴിക്കാതിരിക്കും!

HIGHLIGHTS
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജാതിക്ക സഹായിക്കും
  • തലച്ചോറിനെ ശാന്തമാക്കാനും സ്ട്രെസ് അകറ്റാനുമുള്ള കഴിവ് ജാതിക്കയ്ക്കുണ്ട്
nutmeg
Photo credit : Santhosh Varghese / Shutterstock.com
SHARE

സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ, അടുക്കളയിൽ ജാതിക്കയും ഇടംപിടിച്ചിട്ടുണ്ടാവും. ഭക്ഷണത്തിനു രുചി കൂട്ടാൻ വളരെ ചെറിയ അളവിൽ ജാതിക്ക പൊടിച്ചത് ചേർക്കാറുണ്ടല്ലോ. ജാതിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം. 

1. ശരീരഭാരം കുറയ്ക്കാൻ 

ഉദരാരോഗ്യം ഉണ്ടെങ്കിലേ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സാധിക്കൂ. പോഷകങ്ങളെ ആഗിരണം ചെയ്‌തും ശരീരത്തിലെ വിഷാംശങ്ങളെ നീക്കിയും ആരോഗ്യമുള്ള ദഹനവ്യവസ്ഥ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മലബന്ധം, ഗ്യാസ്ട്രബിൾ, വയറു കമ്പിക്കൽ തുടങ്ങി എല്ലാത്തരം പ്രശ്നങ്ങളും അകറ്റാൻ ജാതിക്ക സഹായിക്കും. ഇതു വഴി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

2. പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജാതിക്ക സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതു വഴി പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കുന്നു. പാൻക്രിയാസിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ജാതിക്ക സഹായിക്കുന്നു. 

3. തലച്ചോറിന്റെ ആരോഗ്യം 

തലച്ചോറിനെ ശാന്തമാക്കാനും സ്ട്രെസ് അകറ്റാനുമുള്ള കഴിവ് ജാതിക്കയ്ക്കുണ്ട് . ഇത് മൂലം ജാതിക്ക ഒരു സ്റ്റിമുലന്റ് ആയി പ്രവർത്തിക്കുകയും മാനസിക നില ഉയർത്തുകയും ചെയ്യും. കൂടാതെ തലച്ചോറിനെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും അതു വഴി ഇൻസോമ്‌നിയ  ഉൾപ്പെടെയുള്ള ഉറക്ക പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ബൗദ്ധികമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ജാതിക്ക സഹായിക്കും.

4. ചർമത്തിന്റെ ആരോഗ്യം 

ജാതിക്കയ്ക്ക് ആന്റി ഇൻഫ്ളമേറ്ററി, ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. കൂടാതെ ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉണ്ട്. ആരോഗ്യവും തിളക്കവുമുള്ള ചർമം സ്വന്തമാക്കാൻ ജാതിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

5. വേദന സംഹാരി 

വേദനകൾക്കുള്ള ഒരു പ്രധാന കാരണം ഇൻഫ്ളമേഷൻ ആണ്. ജാതിക്കയ്ക്ക് ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം, വ്രണം, പേശിവേദന തുടങ്ങിയവയുടെ ലക്ഷണങ്ങളെ അകറ്റി വേദനസംഹാരിയായി പ്രവർത്തിക്കുന്നു. 

ജാതിക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ഭക്ഷണത്തിന്റെ ഗന്ധം കൂട്ടുന്നു. പച്ചക്കറികൾ വേവിക്കുമ്പോഴും ഫ്രൂട്ട് സലാഡിനൊപ്പവും ഡെസർട്ടുകളിലുമെല്ലാം ഇത് ചേർക്കാം. കേക്ക്, മഫിൻസ്, ബേക്ക് ചെയ്‌ത ഭക്ഷണങ്ങൾ ഇവയിലെല്ലാം ജാതിക്ക പൊടിച്ചത് ചേർക്കാം. ഭക്ഷണത്തിൽ  ചെറിയ അളവിൽ ജാതിക്ക ചേർക്കുന്നതു തന്നെ രുചിയും ഗന്ധവും കൂട്ടും.

English Summary : Health benefits of Nutmeg

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA