ADVERTISEMENT

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ സാധിക്കും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. ഇടത്തരം വലുപ്പമുള്ള ഒരു ഓറഞ്ചിൽ 69.7 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. എന്നാൽ ഓറഞ്ചിനേക്കാൾ വൈറ്റമിൻ സി അടങ്ങിയ, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. അവ ഏതെല്ലാമെന്നു നോക്കാം. 

1. പപ്പായ 

പപ്പായ ദഹനം മെച്ചപ്പെടുത്തും. ചർമത്തിന് തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. 

2. സ്ട്രോബെറി 

ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. ഹൃദയത്തിന് ആരോഗ്യമേകുന്നു. 

3. കോളിഫ്ലവർ  

കോളിഫ്ലവറിൽ വൈറ്റമിൻ  സി ധാരാളമുണ്ട്. ഒപ്പം ഫൈബറും പ്രോട്ടീനും ഉണ്ട്. 

4. പൈനാപ്പിൾ 

പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.  

5. ബ്രക്കോളി 

കാൻസർ തടയാൻ കഴിവുള്ള ബ്രക്കോളിയിൽ വൈറ്റമിൻ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗൾ ബ്രക്കോളിയിൽ 132 മി. ഗ്രാം വൈറ്റമിൻ സി ഉണ്ട്.

6. മാമ്പഴം 

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് മാമ്പഴം. ഇടത്തരം വലുപ്പമുള്ള ഒരു മാമ്പഴത്തിൽ ഏതാണ്ട് 122.3 മി. ഗ്രാം വിറ്റമിൻ സി ഉണ്ട്. 

7. ചുവന്ന കാപ്‌സിക്കം 

കാലറി വളരെ കുറഞ്ഞ കാപ്സിക്കത്തിൽ ധാരാളം പോഷകങ്ങളുണ്ട്. മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണിത്. 100 ഗ്രാം ചുവന്ന കാപ്സിക്കത്തിൽ 127.7 മി. ഗ്രാം വൈറ്റമിൻ സി ഉണ്ട്.

8. ബ്രസൽസ് സ്പ്രൗട്സ് 

ചെറിയ കാബേജ് അഥവാ ബ്രസൽസിൽ ഫൈറ്റോ ന്യൂട്രിയന്റുകളും ഫൈബറും ധാരാളമുണ്ട്. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ബ്രസൽസിനുണ്ട്. ഒരു ബൗൾ ബ്രസൽസ് സ്പ്രൗട്സിൽ 74.8 മി. ഗ്രാം വൈറ്റമിൻ  സി ഉണ്ട്. വൈറ്റമിൻ  സി ധാരാളം അടങ്ങിയ ഈ പഴങ്ങളും പച്ചക്കറികളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.

English Summary : Healthy Food - Vitamin C rich foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com