ADVERTISEMENT

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം എന്നാണല്ലോ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തും. 

ഫാറ്റി ഫിഷ്‌ - സാല്‍മണ്‍, മത്തി,  അയല, തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. ആഴ്ചയില്‍ നാലു തവണയെങ്കിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ഓര്‍മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.

 ബ്രക്കോളി - വൈറ്റമിൻ കെ, ആന്റിഓക്സിഡന്റ് എന്നിവയാൽ സംപുഷ്ടമാണ് ബ്രക്കോളി. വളരെ പോഷകസമ്പുഷ്ടമായ ബ്രക്കോളി ഓർമശക്തി വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ്.

പംപ്കിന്‍ സീഡ് -ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ പംപ്കിന്‍ സീഡ് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതുപോലെ മുട്ടയും ഏറെ നല്ലതാണത്രേ. മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

വൈറ്റമിന്‍ സി -ഓറഞ്ചു പോലെ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഗുണകരമാണ്. ബ്ലൂബെറി പഴവും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. 

ഡാര്‍ക്ക്‌ ചോക്ലേറ്റ് - ഇതില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്ലവനോയ്ഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിര്‍മിക്കുന്നു. ഒപ്പം ഓര്‍മശക്തിയും മെച്ചപ്പെടുത്തും. 

English Summary : Foods to boost memory and brain power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com