ഇനി ‘ജൽജീര’യുടെ ഗുണങ്ങളറിയാം, ശീലമാക്കാം ഈ പാനീയം

jaljeera
Photo credit : Mukesh Kumar / Shutterstock.com
SHARE

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ‘ജൽജീര’. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പാനീയമാണിത്.  ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ധാരാളം ആളുകൾ ജൽജീര കുടിക്കാറുണ്ട്. ഇത് വയറിന് നല്ല സുഖം നൽകുന്നു. വൈറ്റമിൻ സിയുടെ അപര്യാപ്‌തത  കൊണ്ടുണ്ടാകുന്ന സ്കർവി സുഖപ്പെടുത്താൻ ജൽജീര കുടിക്കുന്നതിലൂടെ സാധിക്കുമെന്നു പറയുന്നു. കൂടാതെ അസിഡിറ്റി, മനംപുരട്ടൽ, മലബന്ധം എന്നിവയ്ക്ക് പരിഹാരമാണിത്. വേനൽക്കാലത്ത് സ്ഥിരമായി കുടിക്കാൻ പറ്റിയ ഒരു പാനീയമാണിത് കാരണം ഇതു കുടിക്കുന്നതു മൂലം ശരീരത്തിനുണ്ടാകുന്ന കുളിർമ തന്നെയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഇഞ്ചി വയറിന് നല്ലൊരു സുഖം നൽകുന്നു. കൂടാതെ ഗ്യാസ്ട്രബിൾ പ്രശ്‌നത്തിന്  ഒരു ഉത്തമപരിഹാരമാണ്. നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർക്ക് പെട്ടെന്ന് ശമനം കിട്ടാൻ ജൽജീര കുടിക്കാം.

ജൽജീര തയാറാക്കാനായി നമുക്ക് വേണ്ടത് ചെറിയ ജീരകം, മല്ലിയില, പുതിനയില, ഇഞ്ചി, പുളി, നാരങ്ങ, പഞ്ചസാര (ശർക്കര), ഉപ്പ്, ബ്ലാക് സാൾട്ട്, കായപ്പൊടി എന്നിവയാണ്. ബ്ലാക് സാൾട്ട് ശരീരത്തിന് വളരെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇത് പിങ്ക് നിറത്തിൽ കാണപ്പെടുന്നു. ചിലർ മാംഗോ പൗഡർ, ഇഞ്ചി, നാരങ്ങ, ബ്ലാക് സാൾട്ട് എന്നിവ ഉപയോഗിച്ചും ജൽജീര തയാറാക്കുന്നുണ്ട്. ഈ വിധത്തിൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരുപയോഗം ഇതിൽ മധുരം ചേർക്കുന്നില്ല എന്നതാണ്. മധുരം ചേർത്ത് ഉപയോഗിക്കുന്നവർ പഞ്ചസാരയ്ക്കു പകരം ശർക്കരയോ കോക്കനട്ട് ഷുഗറോ ഉപയോഗിക്കുന്നതാണ് ഉത്തമം. വെള്ളത്തിനു പകരമായി സോഡ ഒഴിച്ചു കുടിക്കുന്നത് കൂടുതൽ സ്വാദ് നൽകുന്നു. 

ഈ പാനീയത്തിന്റെ മറ്റൊരുപയോഗം വിശപ്പ് വർധിപ്പിക്കുക എന്നതാണ്.  അതിനാൽ ഉച്ചഭക്ഷണത്തിനു മുൻപോ, അത്താഴത്തിനു മുൻപോ, ഇത് കുടിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബ്ലാക് സാൾട്ട് വയറിലെ ഗ്യാസിന് ശമനം നൽകി ദഹനം സുഗമമാക്കുന്നു. ഛർദ്ദി അനുഭവപ്പെടുന്ന സമയങ്ങളിൽ ജൽജീര അൽപ്പാൽപ്പമായി പാനം ചെയ്യുന്നത് ആശ്വാസം നൽകുന്നു. നിർജലീകരണം തടയാൻ ഇത് സഹായിക്കുന്നു. സ്ത്രീകളിൽ ആർത്തവകാലത്തുണ്ടാകുന്ന വയറു വേദനയ്ക്ക് നല്ല പാനീയമാണിത്. അമിതമായി ആഹാരം കഴിച്ചതു കൊണ്ടുള്ള ക്ഷീണം മാറ്റാൻ ആഹാരത്തിനു ശേഷം ഇത് കുടിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടുന്നതിനും ഇത് സഹായകമാണ്.

English Summary : Health benefits of Jaljeera

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA