മാറ്റിവയ്ക്കരുത് ഈ ഗ്രീന്‍പീസിനെ; ചർമ സംരക്ഷണം മുതൽ കാൻസർ പ്രതിരോധത്തിനുവരെ ഉത്തമം

greenpeas
Photo credit : SherSor / Shutterstock.com
SHARE

ചര്‍മത്തിന്റെ പ്രായമാകല്‍ എല്ലാവവരും നേരിടുന്ന പ്രശ്‌നമാണ്. വര്‍ധിച്ചുവരുന്ന മലിനീകരണം, നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും ചേര്‍ത്ത്, ചര്‍മത്തെ  വളരെ വേഗത്തില്‍ വാര്‍ധക്യത്തിലാക്കുന്നു. ഇതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഗ്രീന്‍പീസ്. നിങ്ങള്‍ക്ക് ചുളിവുകള്‍, നേര്‍ത്ത വരകള്‍, വരണ്ട ചര്‍മ്മം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ഗ്രീന്‍ പീസ്, തേന്‍ എന്നിവ ചേർന്ന ഒരു പായ്ക്ക് ചര്‍മ സംരക്ഷണത്തിന് മികച്ചതാണ്.  ഗ്രീന്‍ പീസില്‍ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മത്തിലെ ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ കുറയ്ക്കുകയും പോഷകാഹാരത്തിലൂടെ ചര്‍മം പ്രായമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു

ചര്‍മത്തിന് ആവശ്യമായ എല്ലാ അള്‍ട്രാവയലറ്റ് പരിരക്ഷയും പീസ് സത്തില്‍ നിന്ന് ലഭിക്കും. ചര്‍മത്തിന്റെ കൊളാജനും എലാസ്റ്റിനും സംരക്ഷിക്കുന്നതിലൂടെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം ത്വക്കില്‍ ഏല്‍ക്കാതെ സംരക്ഷിക്കുന്നു.  ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിനും ദൃഢതയ്ക്കും സഹായകമാകുന്നു.

മുഖക്കുരു മാറ്റാം

ഉയര്‍ന്ന വൈറ്റമിന്‍ സിയും പ്രകൃതിദത്ത ധാതുക്കളും ഗ്രീന്‍പീസിന്് മൃദുവായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മത്തിലെ മുഖക്കുരുവിനെ സ്വാഭാവികമായി ശമിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഗർഭിണികൾക്ക്

ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ശരിയായ നാഡീവികസനത്തിന് ഫോളേറ്റ് അത്യന്താപേക്ഷിതമാണ്, കൂടാതെ ഗര്‍ഭിണികളായ അമ്മമാര്‍ ആവശ്യമായ അളവില്‍ പീസ് കഴിക്കുന്നതിലൂടെ കുഞ്ഞിന് ഫോളേറ്റ് കുറവ് ഇല്ലെന്ന് ഉറപ്പാക്കാനാകും. പീസ് കഴിക്കുന്നത് ഗര്‍ഭിണിയായ അമ്മയുടെ അസ്ഥികള്‍ക്ക് കാല്‍സ്യം  ഉറപ്പാക്കുന്നു, ഇത് ഗര്‍ഭകാലത്ത് അത്യന്താപേക്ഷിതമാണ്. ഗ്രീന്‍പീസ് മലബന്ധം ഭേദമാക്കാന്‍ സഹായിക്കുന്നതിനാല്‍, ഗര്‍ഭിണികള്‍ക്ക് ഇത് ഒരു സൂപ്പര്‍ ഭക്ഷണമാണ്.

ഗ്രീന്‍ പീസ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ്, അത് പച്ചയായി കഴിക്കാന്‍ പോലും രുചികരമാണ്. അവയിലുള്ള ആന്റിഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ രോഗങ്ങള്‍ തടയുകയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  

കാന്‍സര്‍ പ്രതിരോധത്തിന്

ഗ്രീന്‍ പീസില്‍ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അവയില്‍ ഫ്ളവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍, പോളിഫിനോളുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തില്‍ ഫലപ്രദമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഗ്രീന്‍ പീസിലെ സജീവ സംയുക്തങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ വളർച്ച തടയുന്നു. പീസില്‍ അടങ്ങിയിരിക്കുന്ന കൂമസ്ട്രോളിന് ഉദര അര്‍ബുദം തടയാന്‍ കഴിയുമെന്ന് പറയുന്നു. ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

വൈറ്റമിന്‍ സി യുടെ ഏറ്റവും നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഫ്രഷ് ഗ്രീന്‍ പീസ്. ഇത് ജലദോഷവും അണുബാധയും ഒഴിവാക്കി പ്രതിരോധശേഷി ശക്തിപ്പെടുത്തും. ശക്തമായ രോഗപ്രതിരോധ സംവിധാനം മികച്ച ജീവിത നിലവാരം നല്‍കുന്നു. അതിനാല്‍, ദിവസവും ഭക്ഷണത്തില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്തി പ്രതിരോധശേഷി വര്‍ധിപ്പിക്കുക.

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗ്രീന്‍ പീസ് പ്രശസ്തമാണ്. അവയില്‍ ഫൈറ്റോസ്റ്റെറോളുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ബീറ്റാ-സിറ്റോസ്റ്റെറോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ വളരെ സഹായകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി ധമനികള്‍ അടഞ്ഞുപോകുന്ന അവസ്ഥ ഇല്ലാതാക്കുന്നു. ഇത് ശരിയായ ഹൃദയ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, പീസിലെ ഉയര്‍ന്ന പൊട്ടാസ്യം ഇതിനെ ഹൃദയ അനുയോജ്യ ഭക്ഷണമാക്കി മാറ്റുന്നു.

 എല്ലുകളെ ശക്തിപ്പെടുത്തുന്നു

നല്ല ആരോഗ്യത്തിന് ശക്തമായ എല്ലുകള്‍ വേണം. ധാരാളം കാത്സ്യവും സിങ്കും അടങ്ങിയിരിക്കുന്നതിനാല്‍ ഗ്രീന്‍പീസ് എല്ലുകള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ്. ഫ്രഷ് ഗ്രീന്‍പീസില്‍ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്തുന്നത് എല്ലുകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

അല്‍സ്ഹൈമേഴ്‌സ് തടയാം

പയറിലെ ഉയര്‍ന്ന വൈറ്റമിന്‍ കെ നാഡീ തകരാറുകള്‍ സംഭവിക്കുന്നതിനെ ഒരുപരിധി വരെ തടയുന്നു. മസ്തിഷ്‌ക കോശങ്ങളുടെ നശീകരണവും തടയുന്നു. അതിനാല്‍ ഇത് പ്രായമായവരില്‍ അല്‍സ്ഹൈമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്  ഫലപ്രദമാണ്.

മികച്ച കാഴ്ചശക്തി 

മികച്ച കാഴ്ചശക്തിക്കുള്ള ഉത്തമ ഭക്ഷണമാണ് ഗ്രീന്‍പീസ്. ഇതിലെ ഉയര്‍ന്ന വൈറ്റമിന്‍ എ റെറ്റിന ടിഷ്യുവിന്റെ അപചയം തടയുന്നു. പീസില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ലുതീന്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് കാഴ്ച നഷ്ടപ്പെടുകയോ വഷളാവുകയോ ചെയ്യുന്നത് തടയാന്‍ ലുതീന്‍ മതിയായ അളവില്‍ കഴിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. തിമിരം, ഗ്ലോക്കോമ, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ തടയാനും ഇത് സഹായിക്കും.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ബി വൈറ്റമിനുകളും ഉയര്‍ന്ന അളവിലുള്ള നാരുകളും നിറഞ്ഞതിനാല്‍, മികച്ച ദഹനത്തിന് സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഗ്രീന്‍പീസ്. പീസില്‍ അടങ്ങിയിരിക്കുന്ന ബി വൈറ്റമിനുകള്‍ ദഹനം സുഗമമാക്കുന്നു. അതിനുപുറമേ, പീസിലെ ഉയര്‍ന്ന ഫൈബര്‍ മലബന്ധത്തെ ഇല്ലാതാക്കുന്നു. മറ്റ് പച്ച പച്ചക്കറികള്‍ക്കൊപ്പം പീസും കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

English Summary : Health benefits of greenpeas 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA