ADVERTISEMENT

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിർമാണത്തിനു സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഹൃദ്രോഗ സാധ്യത ഒഴിവാക്കാൻ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) അഥവാ നല്ല ലിപ്പി‍ഡുകൾ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത ലിപ്പിഡിനെക്കാൾ കൂടുതലായിരിക്കണം. കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ശരീരഭാരം കുറയ്ക്കൽ, ഭക്ഷണത്തിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാർ നിർദേശിക്കുന്ന മാർഗങ്ങൾ. എന്നാൽ അത്ര പ്രയാസമില്ലാതെ തന്നെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാൻ സാധിക്കും. 

 

എന്തൊക്കെ രുചികളാണ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതെന്നു നോക്കാം. 

oats

 

∙കഴിക്കാം ഓട്സ് 

nuts

 

കോംപ്ലക്സ് കാർബ്സ് അടങ്ങിയ ഓട്സ് വിശപ്പ് അകറ്റുന്നതോടൊപ്പം ശരീരത്തിലെത്തുന്ന കാലറിയുടെ അളവും ഇതിൽ കുറവാണ്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഇത് സഹായിക്കും. കൊളസ്ട്രോൾ വളരെയധികം കൂടുതലുള്ളവരിൽ ഓട്സിലെ ബീറ്റാഗ്ലൂക്കൻ ഏറെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ അധികമുള്ള ലിപ്പിഡുകളെ നീക്കാൻ സഹായിക്കും. 

Water melon

 

∙മുഴുധാന്യങ്ങൾ

Photo: www.thekatirollcompany.com/
Photo: www.thekatirollcompany.com/

 

നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, അവക്കാഡോ, സാല്‍മൺ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും. 

Photo Credit : Bojsha / Shutterstock.com
Photo Credit : Bojsha / Shutterstock.com

 

∙തണ്ണിമത്തൻ

 

ഹൃദയാരോഗ്യത്തിന് മികച്ച ഫലമാണിത്. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും തണ്ണിമത്തന് കഴിയും. ഈ വേനൽക്കാലത്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണിമത്തൻ ഉൾപ്പെടുത്താം. 

 

∙പ്രോസസ് ചെയ്ത ഭക്ഷണത്തോട് നോ പറയാം

 

സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ പോഷകഗുണങ്ങൾ ഒട്ടും ഇല്ലാത്തവയാണ്. ഹൃദ്രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണമാണിത്. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, കാൻഡികൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇവയിലെല്ലാം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കൃത്രിമ മധുരങ്ങളും ഇവയിലുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാക്കും. 

 

∙ബെറിപ്പഴങ്ങൾ 

 

ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങൾ. ബെറിപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും.

Content Summary : Cholesterol controlling foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com