ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ

dragon-fruit
Photo Credit: siriwat wongchana/ Shutterstock.com
SHARE

പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടിയ അളവിൽ ഈ പഴം കഴിക്കുന്നത് ദോഷം ചെയ്യും. എന്നാൽ മിതമായ അളവിൽ ‍‍‍ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം െചയ്യും. 

∙രോഗങ്ങൾ അകറ്റുന്നു – ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഈ ആന്റി ഓക്സി‍ഡന്റുകൾ സഹായിക്കും. ഇതു വഴി രോഗങ്ങൾ അകറ്റാൻ സാധിക്കുന്നു. 

∙നാരുകള്‍ – ദഹനത്തിനു സഹായിക്കുന്ന നാരുകള്‍ (Fibres) ധാരാളം അടങ്ങിയ പഴമാണിത്. ബവല്‍ മൂവ്മെന്റ്സ് മെച്ചപ്പെടുത്താനും നാരുകൾ സഹായിക്കും. ഇത് മലാശയ അർബുദം തടയുന്നു. 

∙മഗ്നീഷ്യം – ഡ്രാഗൺ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് സംരക്ഷണമേകുന്നു. കൂടാതെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.

Content Summary: Health benefits of Dragon fruit

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}