ആമവാതം ബാധിച്ചവര്‍ക്ക് രാവിലെ കഴിക്കാന്‍ പറ്റിയ ഏഴ് ഭക്ഷണങ്ങള്‍

Mail This Article
നമ്മുടെ പ്രതിരോധസംവിധാനം ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. സന്ധികളില്‍ വേദന, നീര്‍ക്കെട്ട്, ശക്തിക്ഷയം, ശരീരത്തിന് പിരിമുറുക്കം, ചെറിയ തോതിലുള്ള പനി എന്നിവയെല്ലാം ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്. ആമവാതത്തിന്‍റെ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ ശരീരത്തില്‍ പ്രത്യക്ഷമാകുകയും അപ്രത്യക്ഷ്യമാകുകയും ചെയ്യാം. ജീവിതശൈലി ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഈ രോഗത്തിനു പിന്നിലുണ്ട്. ആമവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തില്‍ സഹായകമാണ്.

1.വെളുത്തുള്ളി
രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആമവാത രോഗത്തിന് ശമനമുണ്ടാക്കുന്നതാണ്. മറ്റ് രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ രാവിലെ വെളുത്തുള്ളി കഴിച്ച് തുടങ്ങാവൂ.

2. ഗ്രീക്ക് യോഗര്‍ട്ട്
അരിഞ്ഞെടുത്ത പഴങ്ങള്‍ക്കൊപ്പം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നതും ആമവാത രോഗികള്‍ക്ക് ഉത്തമമാണ്. ഇതിനൊപ്പം ബെറിപഴങ്ങളോ നട്സോ ചേര്‍ക്കാവുന്നതാണ്.

3. വാള്‍നട്ട്

ആമവാതത്തിന്‍റെ ഭാഗമായ വേദന ലഘൂകരിക്കാന്‍ രാവിലെ ഒരു പിടി വാള്‍നട്ട് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മറ്റ് ഗുണങ്ങളും ഉള്ളതിനാല്‍ ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന വിഭവമാണ് വാള്‍നട്ട്.

4. ബെറി പഴങ്ങള്‍
ബ്ലൂബെറി, സ്ട്രോബെറി, മള്‍ബറി തുടങ്ങിയ ബെറി പഴങ്ങളും ആമവാത രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഓട്മീലിന്‍റെ ഒപ്പമോ സ്മൂത്തിയായിട്ടോ ഒക്കെ ഇവ ഉപയോഗിക്കാം.

5. ചീര
സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ ഒക്കെ ചീര കഴിക്കുന്നത് ആമവാത രോഗശമനത്തിന് നല്ലതാണ്. എന്നാല്‍ എന്തെങ്കിലും ദഹനപ്രശ്നം ഇല്ലാത്തപ്പോള്‍ മാത്രമേ ചീര ഉപയോഗിക്കാവൂ.

6. ഇഞ്ചി
കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യദായകമാണ്. ആമവാത വേദനയ്ക്കും ഇത് പരിഹാരമാണ്.
7. ബ്രക്കോളി
സൂപ്പായിട്ടോ വേവിച്ചോ ഒക്കെ ബ്രക്കോളി ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫേന്‍ ആമവാത ലക്ഷണങ്ങള്‍ ലഘൂകരിക്കും.
Content Summary: Rheumatoid Arthritis: 7 Best Foods to Eat In The Morning