കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് എപ്പോൾ, എങ്ങനെ?

HIGHLIGHTS
  • പ്രധാന ഭക്ഷണം ആവശ്യമായ അളവിൽ കൃത്യസമയത്ത് കഴിക്കണം
  • ദിവസം എട്ടു മുതൽ പത്തു ഗ്ലാസ് വരെ വെള്ളം കുടിപ്പിക്കണം
Meal plan to ensure a balanced diet for kid
Representative Image. Photo Credit : Red Fox studio / Shutterstock.com
SHARE

കുട്ടികളുടെ വളർച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. എന്നാൽ കളിയും വ്യായാമം ചെയ്യലും വളരെ കുറവായതിനാൽ അവർ ബോറടിക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. വളർച്ചയ്ക്ക് ആവശ്യമായതിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. ഇല്ലെങ്കിൽ അമിതവണ്ണത്തിന് സാധ്യതയുണ്ട്. 

കുട്ടികൾക്ക് പൊതുവേ താൽപര്യം സിന്തറ്റിക് ജൂസുകളോടും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളോടും കേക്ക്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളോടുമായിരിക്കും. ഇവ ഇടയ്ക്കിടെ നൽകിയാൽ പ്രധാന ഭക്ഷണം കഴിക്കുന്നത് കുറയാനിടയാക്കും. പ്രധാന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ മുഴുവൻ കിട്ടുന്നത് എന്നതിനാൽ ഇടയ്ക്കുള്ള സ്നാക്സ് ഒഴിവാക്കാം. 

Meal plan to ensure a balanced diet for kid
Representative Image. Photo Credit : Ibragimova / Shutterstock.com

രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള പ്രധാന ഭക്ഷണം ആവശ്യമായ അളവിൽ കൃത്യസമയത്ത് കഴിക്കണം. ദിവസം എട്ടു മുതൽ പത്തു ഗ്ലാസ് വരെ വെള്ളം കുടിപ്പിക്കണം. ഇടയ്ക്ക് ആപ്പിളോ, ഓറഞ്ചോ, മുന്തിരിയോ അധികം മധുരം ചേർക്കാതെ ജൂസ് ആയി നൽകാം. അമിത മധുരമില്ലാതെ നാരങ്ങാവെള്ളവും നിത്യവും കഴിക്കാം. 

പച്ചക്കറികളും പഴങ്ങളും കൂടുതലടങ്ങിയ ഭക്ഷണമായിരിക്കണം കുട്ടികളുടേത്. അവർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ഊത്തപ്പം ആയോ, സ്റ്റഫ്ഡ് ചപ്പാത്തി ആയോ ഒക്കെ കഴിപ്പിക്കാം. അമിത എണ്ണയും പഞ്ചസാരയും നിർബന്ധമായും കുറയ്ക്കുക. ബേക്കറി ഭക്ഷണങ്ങളിൽ നിന്നുമാണ് അമിത അളവിൽ പഞ്ചസാരയും എണ്ണയും അകത്തേക്കു ചെല്ലുന്നത്. ബേക്കറി ഭക്ഷണം വല്ലപ്പോഴും മാത്രമാക്കി വീട്ടിലുണ്ടാക്കുന്ന ആരോഗ്യപ്രദമായ സ്നാക്സ് കഴിപ്പിക്കുക. ഏറെ സ്നാക്സ് വീട്ടിൽ വാങ്ങി വയ്ക്കാതിരിക്കുക. 

Meal plan to ensure a balanced diet for kid
Representative Image. Photo Credit : Lecic / Shutterstock.com

ഫ്രൂട്സ് അരിഞ്ഞ് അൽപം തേൻ ചേർത്ത് തണുപ്പിച്ചോ, ഓംലെറ്റ് അകത്തു വച്ചു തയാറാക്കിയ സാൻവിച്ചോ, ഗ്രീൻ ചട്നി ഉള്ളിൽ വച്ച സാൻവിച്ചോ കടലയും പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും ചേർത്ത് വേറിട്ട രീതിയിൽ തയാറാക്കിയ സാലഡോ നൽകാം. പാൽ, നട്സ് എന്നിവ അമിതമാകാതെ ശ്രദ്ധിക്കാം.

Content Summary : Meal plan to ensure a balanced diet for kid

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}