ഗ്രീൻ ടീ അതോ ജാസ്മിൻ ടീയോ; ഏതാണ് മികച്ചത്? അറിയാം

Mail This Article
ഗ്രീൻടീയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇപ്പോള്‍ പ്രചാരം നേടുന്ന മറ്റൊരു ചായയാണ് ജാസ്മിൻ ടീ എന്ന മുല്ലപ്പൂ ചായ. എന്താണ് ഗ്രീൻ ടീയും ജാസ്മിൻ ടീയും തമ്മിലുള്ള വ്യത്യാസം എന്നറിയേണ്ടേ.
ഗ്രീൻ ടീ തേയിലച്ചെടിയിൽ നിന്നുണ്ടാക്കുന്നതായതിനാൽ തന്നെ മിതമായി കഫീന്‍ അടങ്ങിയതാണ്. സാധാരണ കട്ടൻചായ ഉണ്ടാക്കുന്ന തേയിലയും ഇതേ ചെടിയിൽ നിന്നുണ്ടാകുന്നതാണ്. അവ ഉണങ്ങുന്ന പ്രോസസ് ആണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഏറ്റവും കുറച്ചു മാത്രം സംസ്കരിക്കുന്ന (പ്രോസസ് ചെയ്യുന്ന) ഇലകളാണ് ഗ്രീൻ ടീ ഇലകൾ. മറ്റ് ചായ പോലെ ഇവ ഓക്സീകരിക്കപ്പെടുന്നുമില്ല.
ഗ്രീൻ ടീ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഏകാഗ്രത വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വായയുടെ ആരോഗ്യത്തിനും ഗ്രീൻ ടീ സഹായിക്കും.
എന്താണ് ജാസ്മിൻ ടീ?
പേരു പോലെ തന്നെ ജാസ്മിൻ ടീ ഉണ്ടാക്കാൻ മുല്ലപ്പൂക്കൾ ആണുപയോഗിക്കുന്നത്. മുല്ലപ്പൂവിന്റെ ഗന്ധം ഗ്രീൻടീക്കും മറ്റ് ചായകൾക്കും നൽകുന്നു. ജാസ്മിൻ ടീ മുല്ലപ്പൂവുകൊണ്ട് അല്ല ഉണ്ടാക്കുന്നത് എങ്കിലും തേയിലയ്ക്ക് മുല്ലപ്പൂവിന്റെ ഗന്ധം നൽകുന്നു.
ഗുണങ്ങൾ
ജാസ്മിൻ ടീയും ഗ്രീൻ ടീയും തമ്മിൽ അധികം വ്യത്യാസങ്ങളൊന്നുമില്ല. മുല്ലപ്പൂവിന്റെ ഗന്ധം ചേർത്തിട്ടുണ്ട് എന്നതൊഴിച്ചാൽ ഗുണങ്ങളെല്ലാം ഏതാണ്ട് ഒരേപോലെയാണ്. സ്ട്രെസ് അകറ്റാൻ ജാസ്മിൻ ടീ സഹായിക്കും. എന്നാൽ കഫീൻ അടങ്ങിയ തേയിലയിലേക്ക് മുല്ലപ്പൂവിന്റെ ഗന്ധം ചേർക്കുമ്പോൾ അതുകൊണ്ട് വലിയ ഗുണങ്ങളൊന്നും ലഭിക്കുന്നില്ല.
മിക്ക ജാസ്മിൻ ടീയും കഫീൻ അടങ്ങിയതാണ്. അതുകൊണ്ടു തന്നെ മുല്ലപ്പൂവിന്റെ ഗുണങ്ങൾ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് കഫീൻ അടങ്ങാത്ത ജാസ്മിൻ കുടിക്കുകയോ അല്ലെങ്കിൽ മുല്ലയുടെ ഇലകൾ ഉണക്കി ഹെർബൽ ടീ ഉപയോഗിക്കുകയോ ചെയ്യാം. ഓർഗാനിക് ഗ്രീൻടീയാകട്ടെ സുരക്ഷിതവും ആരോഗ്യകരവുമാണ്.
Content Summary: Green Tea and Jasmine Tea; Health benefits