ADVERTISEMENT

ശരീരത്തിലെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രധാന അവയവമാണ് നമ്മുടെ കരള്‍. ഭക്ഷണം കഴിക്കുമ്പോൾ  അവ വിഘടിച്ച് ചെറിയ കഷ്ണങ്ങളായി വയറിലും കുടലിലും എത്തുന്നു. ഇവിടെ വച്ച് ഭക്ഷണം ദഹിപ്പിക്കാന്‍ പല തരത്തിലുള്ള എന്‍സൈമുകളും പ്രോട്ടീനുകളും ദഹനരസങ്ങളും ആവശ്യമാണ്. ഇവയെല്ലാം പുറപ്പെടുവിക്കുന്ന കരള്‍ ദഹനപ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് മാത്രമല്ല രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും ചിലതരം വൈറ്റമിനുകളും ധാതുക്കളും ശേഖരിച്ച് വയ്ക്കാനുമെല്ലാം കരള്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ പവര്‍ ഹൗസ് എന്ന് കരളിനെ വിളിക്കുന്നതും ഇത് കൊണ്ടെല്ലാമാണ്. ഇത്രയും പ്രധാനപ്പെട്ട കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.

 

wheat-grass-juice

1. വീറ്റ് ഗ്രാസ്

വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ്  പുല്ല് ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു മികച്ച ഭക്ഷണമാണ്. മുളപ്പിച്ച ഗോതമ്പ്  പാകി കിളിര്‍പ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകള്‍ക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ  ഇവ മുറിച്ചെടുത്ത് ഉപയോഗിക്കാം. വൈറ്റമിന്‍ എ, സി, ഇ, കെ എന്നിവ കൂടാതെ ബി കോംപ്ലക്സ് വൈറ്റമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വീറ്റ് ഗ്രാസ് കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ ഹാനികരമായ വസ്തുക്കളെ കരളില്‍ നിന്ന് നീക്കം ചെയ്ത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. 

Photo credit :  iMarzi / Shutterstock.com
Photo credit : iMarzi / Shutterstock.com

 

2. ബീറ്റ്റൂട്ട്

329282489

നൈട്രേറ്റും ബീറ്റലെയ്ന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ് റൂട്ടും കരളിന്‍റെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായകമാണ്. കോശങ്ങളെ വളരാനും പ്രവര്‍ത്തിക്കാനും സഹായിക്കുകയും രക്തക്കുഴലുകള്‍ക്ക് വരുന്ന ക്ഷതം നിയന്ത്രിക്കുകയും ചെയ്യുന്ന വൈറ്റമിന്‍ ബി9 എന്ന ഫോളേറ്റും ബീറ്റ് റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യതയും ലഘൂകരിക്കുന്നു. 

 

low calorie vegetables

3. മുന്തിരിങ്ങ

ആന്‍റിഓക്സിഡന്‍റുകളുടെ തോത് ഉയര്‍ത്തുന്ന മുന്തിരിങ്ങയും കരള്‍ വീക്കവും കരള്‍ നാശവും നിയന്ത്രിക്കുന്നു. അര്‍ബുദത്തെ നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനുമെല്ലാം മുന്തിരിങ്ങ നല്ലതാണ്.

Photo credit : Pixel-Shot / Shutterstock.com
Photo credit : Pixel-Shot / Shutterstock.com

 

4. പച്ചക്കറികള്‍

ബ്രക്കോളി, കാബേജ് ഇനത്തില്‍പ്പെട്ട ബ്രസല്‍സ് സ്പ്രൗട്സ് തുടങ്ങിയ പച്ചക്കറികളും  കരളിനെ ശുദ്ധീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ബ്രക്കോളി നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കരളിനുണ്ടാകുന്ന അര്‍ബുദത്തെ തടയുമെന്ന് എലികളില്‍ നടത്തിയ പഠനവും ചൂണ്ടിക്കാട്ടുന്നു. 

 

5. വാള്‍നട്ട്

ഫാറ്റി ലിവര്‍ രോഗം തടയാന്‍ ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് സഹായിക്കും. കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാനും വാള്‍നട്ട് വളരെ നല്ലതാണ്. ഇതിലെ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും പോളിഫെനോള്‍ ആന്‍റി ഓക്സിഡന്‍റുകളും കരളിന് ഫലപ്രദമാണ്.  

Content Summary: Add These 5 Foods In Your Diet To Keep The Liver Healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com