ADVERTISEMENT

എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം പോലെതന്നെ ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരില്‍ എല്ലുകള്‍ക്ക് കൂടുതല്‍ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതില്‍ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളില്‍ നിന്നും എല്ലുകളെ രക്ഷിക്കും. ഭക്ഷണത്തില്‍ നിന്നും സപ്ലിമെന്‍റുകളില്‍ നിന്നും ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുന്നത് പ്രായമായ സ്ത്രീകളുടെ എല്ലുകളുടെ കനം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ മഗ്നീഷ്യത്തിന്‍റെ സമ്പന്ന  സ്രോതസ്സുകളാണ്. 

 

Photo credit :  Sebastian Duda / Shutterstock.com
Photo credit : Sebastian Duda / Shutterstock.com

1. ഡാര്‍ക്ക് ചോക്ലേറ്റ് 

കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതത്വം പാലിക്കണം. 

quinoa

 

2. ക്വിനോവ

Which foods helps to reduce cholesterol

ധാന്യങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ക്വിനോവ. ഇതില്‍ 28 ശതമാനം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. സാലഡില്‍ ചേര്‍ത്തോ അരിക്ക് പകരമോ എല്ലാം ക്വിനോവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

 

Photo Credit : pilipphoto/ Shutterstock.com
Photo Credit : pilipphoto/ Shutterstock.com

3. ചീര

പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാന്‍ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. 

sardine

 

4. പാലുൽപന്നങ്ങള്‍

616885928
Photo Credit: Aryut/ Istockphoto

കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളായ സ്കിംഡ് മില്‍ക്ക്, തൈര്, യോഗര്‍ട്ട് എന്നിവയെല്ലാം 10 ശതമാനത്തിലധികം മഗ്നീഷ്യം നമ്മുടെ ഭക്ഷണക്രമത്തില്‍ സംഭാവന ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് എല്ലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. 

 

5. മീന്‍

ചൂര, മത്തി പോലുള്ള മത്സ്യ വിഭവങ്ങള്‍ മഗ്നീഷ്യം ആവശ്യകതയുടെ 25 ഉം 20 ഉം ശതമാനം നിവര്‍ത്തിക്കാന്‍ പര്യാപ്തമാണ്. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ശരീരത്തിന് ഗുണപ്രദമാണ്. 

 

6. ബ്രൗണ്‍ റൈസ്

 

‌86 മില്ലിഗ്രാം മഗ്നീഷ്യം നല്‍കുന്ന ബ്രൗണ്‍ റൈസ് പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിവര്‍ത്തിക്കുന്നു. ഇതിനാല്‍ ബ്രൗണ്‍ റൈസും എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

Content Summary: Boost your bone health with magnesiun rich foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com