ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിനെ നശിപ്പിക്കും

enlarged liver
Representative Imge. Photo Credit: Rasi Bhadramani/ Istockphoto
SHARE

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്സ്, പച്ചക്കറികള്‍, പച്ചിലകള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍ തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

1. പഞ്ചസാര

heart-health

ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ കൊഴുപ്പ് കരള്‍ ഉള്‍പ്പെടെയുള്ള പല അവയവങ്ങളിലും അടിഞ്ഞു കൂടി രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

2. ഗ്യാസ് കയറ്റിയ പാനീയങ്ങള്‍

cool-drinks

സോഡ, കോള തുടങ്ങിയ ഗ്യാസ് കയറ്റിയ പാനീയങ്ങളും കരള്‍ നാശത്തിന് കാരണമാകാം. ഇവ നിത്യവും കഴിക്കുന്നത് കരള്‍ രോഗമുള്‍പ്പെടെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. മധുരവും അമിതമായി അടങ്ങിയ ഇത്തരം പാനീയങ്ങള്‍ അമിത വണ്ണത്തിനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനും കാരണമാകാം. 

3. അമിതമായ ഉപ്പ്

salt-tips
Image Credit : Nerza/shutterstock

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണമാകും. ഇത് കരളിന് അത്ര നല്ലതല്ല. ചിപ്സ്, ഉപ്പ് ബിസ്കറ്റ്, ഉപ്പ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവര്‍ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകും. 

4. റെഡ് മീറ്റ് 

469354734

ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ദഹിപ്പിക്കുക എന്നത് കരളിന് ആയാസമുള്ള കാര്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീനെ വിഘടിപ്പിക്കുകയെന്നത് കരളില്‍ അമിത സമ്മര്‍ദമുണ്ടാക്കും. കരളില്‍ പ്രോട്ടീന്‍ കെട്ടിക്കിടക്കുന്ന അവസ്ഥ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും കാരണമാകും. അമിതമായ പ്രോട്ടീന്‍ കരളിന് പുറമേ വൃക്കകളെയും ബാധിക്കാം. 

5. മദ്യം

alcohol-party-cheers-liver-ipopba-istockphoto-com
Representative Image. Photo Credit : Ipopba / iStockPhoto.com

അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം. കരള്‍ അര്‍ബുദത്തിനും മദ്യപാനം കാരണമാകാം. 

6. കൊഴുപ്പ് കൂടിയ ആഹാരം

pizza
Photo: MMD Made my dreams/ Shutterstock

പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ്  തുടങ്ങി നമ്മുടെ രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന പല ഫാസ്റ്റ് ഫുഡുകളും  കരളിനെ നിശ്ശബ്ദം കൊല ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് ഫാറ്റുമാണ് വില്ലന്‍. ഇവയിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ കരളിന് അത്യധ്വാനം ചെയ്യേണ്ടി വരുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം. 

7. മൈദ മാവ്

maida-porotta-health-tips

പാസ്തയും പിസ്സയും ബ്രഡും നമ്മുടെ പൊറോട്ടയുമെല്ലാം ഉണ്ടാക്കുന്നത് മൈദമാവില്‍ നിന്നാണ്. മൈദ പഞ്ചസാരയായും പിന്നീട് കൊഴുപ്പായും മാറ്റപ്പെടുന്ന ഭക്ഷണമാണ്. ഇതിനാല്‍ ഇത് കരളിന് അപകടം വരുത്തും. ഫാറ്റി ലിവര്‍ രോഗമുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകള്‍ക്ക് മൈദയുടെ നിത്യവുമുള്ള ഉപയോഗം കാരണമാകാം.

Content Summary: 7 Foods that Ruin Your Liver

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA