ADVERTISEMENT

ആരോഗ്യകരമായ ജീവിതത്തില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. രോഗങ്ങളില്ലാതെ ജീവിക്കാന്‍ പ്രതിരോധ സംവിധാനം ശക്തമായിരിക്കണം. ഇതിന് പോഷകസമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നേരെമറിച്ച് ഭക്ഷണത്തിലെ മോശം തിരഞ്ഞെടുപ്പ് പ്രതിരോധസംവിധാനത്തെ തളര്‍ത്തുകയും പല തരത്തിലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. 

 

ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

 

1. സംസ്കരിച്ച ഭക്ഷണം

ചിപ്സ്, ബര്‍ഗര്‍, ഫ്രൈസ്, ഫ്രോസന്‍ മീല്‍സ് എന്നിവ പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡുകളിലും ഉയര്‍ത്ത തോതില്‍ അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും കൃത്രിമ ചേരുവകളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തില്‍ നീര്‍ക്കെട്ടിന് കാരണമാകുകയും പലവിധ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് പകരം പഴങ്ങളും പച്ചക്കറികളും വീട്ടില്‍തന്നെ തയാറാക്കുന്ന ഭക്ഷണവും കഴിക്കേണ്ടതാണ്. 

 

2. റിഫൈന്‍ ചെയ്ത പഞ്ചസാര

മധുരപലഹാരങ്ങളിലും മധുരപാനീയങ്ങളിലും ബേക്കറി ഭക്ഷണത്തിലും കാണുന്ന റിഫൈന്‍ ചെയ്ത പഞ്ചസാരയും പ്രതിരോധസംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇവ ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. റിഫൈന്‍ ചെയ്ത പഞ്ചസാരയ്ക്കും കൃത്രിമ മധുരങ്ങള്‍ക്കും പകരം തേന്‍ പോലുള്ള പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. 

 

3. അമിത മദ്യപാനം

അണുക്കളോട് പൊരുതാനുള്ള ശരീരത്തിന്‍റെ ശേഷിയെ കുറയ്ക്കുന്ന മദ്യപാനം വയറിലെ ആരോഗ്യകരമായ ബാക്ടീരിയയുടെ സന്തുലനത്തെയും ബാധിക്കും. കരള്‍ ഉള്‍പ്പെടെ പല അവയവങ്ങള്‍ക്കും അമിത മദ്യാപനം ദോഷം വരുത്തും. 

 

4. കൊഴുപ്പ് അധികമുള്ള ഭക്ഷണം

ഫുള്‍ ഫാറ്റ് പാലുൽപന്നങ്ങളും റെഡ് മീറ്റും അടക്കമുള്ള കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങളും രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഇവ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. ഇവയ്ക്ക് പകരം മീന്‍, ചിക്കന്‍ പോലുള്ള ലീന്‍ പ്രോട്ടീനുകളം സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അധികം എണ്ണ ഉപയോഗിച്ച് ഫ്രൈ ചെയ്യുന്നതിന് പകരം ഗ്രില്ലിങ്ങ് പോലുള്ള ആരോഗ്യകരമായ മാര്‍ഗങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും തിരഞ്ഞെടുക്കാം.  

 

5. അമിതമായ ഉപ്പ്

ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ പരിമിതമായ തോതില്‍ ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് പരിധി വിട്ടുയരുന്നത് രക്തസമ്മര്‍ദ്ധവും നീര്‍ക്കെട്ടും വര്‍ധിപ്പിച്ച് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. ഉപ്പ് പരമാവധി കുറയ്ക്കാനും രുചി കൂട്ടാന്‍ മറ്റ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തേടാനും ശ്രദ്ധിക്കേണ്ടതാണ്. 

 

6. കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം

വൈറ്റ് റൈസ്, അരിപ്പൊടി, കുക്കീസ്, കേക്ക്, ബ്രഡ് എന്നിങ്ങനെ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങള്‍ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസും വര്‍ധിപ്പിക്കും. ഇവയുടെ തോതും പരിമിതപ്പെടുത്തേണ്ടതാണ്. 

 

7. പ്രിസര്‍വേറ്റീവുകള്‍

ഭക്ഷണം കേടാകാതെ സൂക്ഷിക്കാന്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇവയും അധികമായി കഴിക്കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കും. അലര്‍ജി പ്രതികരണങ്ങളും ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ പ്രശ്നങ്ങളും ഇവയുണ്ടാക്കാം.

Content Summary: Avoid these foods to keep your immunity strong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com