ADVERTISEMENT

കുറഞ്ഞ വിലയില്‍ വര്‍ഷം മുഴുവന്‍ ലഭ്യമായ പോഷകസമ്പുഷ്ടമായ ആഹാരമാണ്‌ വാഴപ്പഴം. പൊട്ടാസ്യം, വൈറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി6, മഗ്നീഷ്യം, മാംഗനീസ്‌ എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ പഴത്തില്‍ (Banana) അടങ്ങിയിരിക്കുന്നു. പല തരം പഴങ്ങള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ ഓരോരുത്തരുടെയും ഇഷ്ടത്തിന്‌ അനുസരിച്ച്‌ തിരഞ്ഞെടുക്കാനും സാധിക്കും. ഒരു പഴം കഴിച്ചു കൊണ്ട്‌ ദിവസം ആരംഭിക്കുന്നത്‌ പല തരത്തിലുള്ള ഗുണങ്ങള്‍ ശരീരത്തിന്‌ നല്‍കുമെന്ന്‌ ഡയറ്റീഷ്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 

1. ദഹനം മെച്ചപ്പെടുത്തും
വയറിന്റെ ആരോഗ്യത്തിനും നല്ല ദഹനവ്യവസ്ഥയ്‌ക്കും ഏറ്റവും സഹായകമായ ഒന്നാണ്‌ പഴം. ഇതിലെ ഡയറ്ററി ഫൈബര്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. പഴയത്തിലെ ഫൈബര്‍ മലത്തെ മൃദുവാക്കുകയും വിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസിയവും ദഹനത്തില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നു. 

2. ഊര്‍ജം നല്‍കും
കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്‌ ഊര്‍ജം നല്‍കാനും പഴം സഹായകമാണ്‌. ശരീരം പഴത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസ്‌ ആക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി അതിനെ ഉപയോഗിക്കുന്നു. 

3. ഹൃദയാരോഗ്യത്തിന്‌ നല്ലത്‌
പഴത്തിലെ പൊട്ടാസ്യം ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനത്തെ നിയന്ത്രിക്കുന്നു. ഇത്‌ വഴി രക്തസമ്മർദം കുറയ്‌ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും പഴം സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, മഗ്നീഷ്യം, ഫൈബര്‍ എന്നിവയും ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌. 

4. പ്രതിരോധശക്തി വർധിപ്പിക്കും
ശരീരത്തിലെ അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശ്വേത രക്തകോശങ്ങളുടെ ഉൽപാദനത്തിന്‌ വൈറ്റമിന്‍ സി ആവശ്യമാണ്‌. ഇത്‌ പഴത്തില്‍ അടങ്ങിയിരിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെയും നീക്കം ചെയ്യാന്‍ പഴത്തിലെ വൈറ്റമിന്‍ സി സഹായകമാണ്‌.


ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം - വിഡിയോ

Content Summary : Why you should start your day with a banana?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com