ശരീരഭാരം നിയന്ത്രിക്കാൻ മുതിര ശീലമാക്കാം, അറിയാം 4 ആരോഗ്യഗുണങ്ങൾ

Mail This Article
മുതിര പോഷകഗുണങ്ങളാൽ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയിൽ അയൺ മോളിബ്ഡിനം, കാൽസ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാൽ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാൻ
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ മുതിര തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മുതിരയിൽ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുതിര.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുതിരയിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ഹൈപ്പർ െടൻഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.
മെച്ചപ്പെട്ട ദഹനാരോഗ്യം
ആരോഗ്യമുള്ള ദഹനപ്രക്രിയ സൗഖ്യത്തിന് ഏറെ പ്രധാനമാണ്. മുതിര ദഹനം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. അതിലടങ്ങിയ ഭക്ഷ്യനാരുകൾ ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ നല്ല ബാക്ടീരിയകളുടെ അളവും മെച്ചപ്പെടുത്തുന്നു. മുതിരയിലടങ്ങിയ ടാനിനുകൾക്കും പോളിഫിനോളുകൾക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ വയറുവേദന അകറ്റുന്നു.
ഊർജത്തിന്റെ ഉറവിടം
ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം ആവശ്യമാണ്. ഊർജത്തിന്റെ ഉറവിടമാണ് മുതിര. മുതിരയിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ വളരെ സാവധാനത്തിലേ ദഹിക്കൂ. ഇതു മൂലം രക്തത്തിലേക്ക് കൃത്യമായ തോതിൽ മാത്രം ഗ്ലൂക്കോസ് പുറന്തള്ളപ്പെടുന്നു. ഇത് ഏറെ നേരം ഊർജനിലയും സ്റ്റാമിനയും നിലനിർത്താൻ സഹായിക്കും.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ