സേഫ് സെക്സിനായി മനസ്സിൽ വയ്ക്കേണ്ട കാര്യങ്ങൾ
Mail This Article
നമ്മുടെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താൻ അനിവാര്യമായ ശാരീരിക പ്രവർത്തനമാണ് സെക്സ്. എന്നാൽ മലയാളിയുടെ ലൈംഗികസമീപനങ്ങളിൽ തെറ്റായ ചില പ്രവണതകൾ കൂടിവരുന്നുണ്ട്. അസംതൃപ്തമായ സെക്സിനു പരിഹാരമായി അപകടകരങ്ങളായ രീതികളിലേക്കു പോകാനുള്ള ത്വര മലയാളികളിൽ കൂടുന്നുണ്ട്. സെക്സ് ആരോഗ്യകരവും ആനന്ദകരവുമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
1 ശരീരസ്രവങ്ങൾ പരസ്പരം കലരാതിരിക്കാൻ ശ്രദ്ധിക്കുക. ചുംബിക്കുമ്പോഴും സെക്സിലേർപ്പെടുമ്പോഴും ശരീരത്തിലെ സ്രവങ്ങൾ പരസ്പരം കലാതിരിക്കാൻ ശ്രമിക്കുക. രക്തം, ശുക്ലം, യോനിയിൽ നിന്നുള്ള സ്രവം എന്നിവ വഴി എയ്ഡ്സ് പോലുള്ള രോഗങ്ങൾ പകരാം.
2 ലൈംഗികാവയവങ്ങളിൽ എന്തെങ്കിലും അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കാണുകയാണെങ്കിൽ ഉറ ധരിച്ചു കൊണ്ടു മാത്രമേ ബന്ധപ്പെടാവൂ.രോഗലക്ഷണങ്ങളോ മറ്റോ കണ്ടെത്തിയാൽ പങ്കാളിക്കൾക്കിടയിൽ അതു ചർച്ച ചെയ്യുക. ഒരു ലൈംഗികരോഗവും പങ്കാളിയിൽ നിന്നു മറച്ചു വയ്ക്കരുത്. എത്രയും പെട്ടെന്ന് അതു ഡോക്ടറെക്കണ്ടു ചികിത്സിപ്പിക്കണം.
3 ലൂബ്രിക്കേറ്റഡ് കോണ്ടം എന്നിവ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ഇത്തരം ഉറകളിലൂടെ സൂക്ഷ്മരോഗാണുക്കൾ കടക്കാനിടയുള്ളതിനാൽ ഇത്തരം ഉറകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധവേണം.
4 ലൂബ്രിക്കന്റുകൾ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ ബേസ്ഡ് ആയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ലൂബ്രിക്കന്റുകളിൽ ഓയിൽബേസ്ഡ് ആയവ ഒഴിവാക്കാൻ കഴിവതും ശ്രമിക്കുക. വാട്ടർ ബേസ്ഡ് ആയ ലൂബ്രിക്കന്റുകളാണു സുരക്ഷിതം. യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്‌ലിൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.
5 വ്യത്യസ്തമായ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്ന പങ്കാളികൾ ലൈംഗികാവയവങ്ങൾ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ലൈംഗികതയിലേർപ്പെടാവൂ. വ്യത്യസ്തമായ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇവർ ഏറെ കരുതൽ പുലർത്തേണ്ടതു ലൈംഗികാവയവങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിലാണ്.