ഉമിനീര്‍ ലൂബ്രിക്കന്റായി ഉപയോഗിച്ചാല്‍ അപകടം

Mail This Article
ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്നതാണ് ആവശ്യത്തിനു ലൂബ്രിക്കന്റ് ഇല്ലാത്ത അവസ്ഥ. ഇത് സെക്സിനെ വേദനാജനകമാക്കുകയും രണ്ടുപേർക്കും സെക്സ് ആസ്വാദ്യകരമല്ലാതാക്കുകയും ചെയ്യും. ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാത്തതിന് ഫോര്‍പ്ലേയുടെ അഭാവം, തൽപര്യമില്ലാത്ത സെക്സ്, പങ്കാളിയുടെ ക്ഷീണം എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടാകാം.
ലൂബ്രിക്കേഷന്‍ കുറയുമ്പോള്‍ കൃത്രിമ ലൂബ്രിക്കന്റുകളെ ആശ്രയിക്കാറുണ്ട് പലരും. ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുന്നവരുമുണ്ട്. ഇത് അപകടകരമായ പ്രവണതയാണെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. പ്രത്യേകിച്ച് പങ്കാളിക്ക് തൊണ്ടയ്ക്കോ വായിലോ എന്തെങ്കിലും തരം അണുബാധ എന്നിവ ഉണ്ടെങ്കില്‍. ഉമിനീരില്‍ പലതരം ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയുടെ സാന്നിധ്യമുണ്ട്. ഇവ നേരിട്ട് സ്വകാര്യഭാഗങ്ങളുമായി സമ്പര്‍ക്കത്തിലായാലോ ?
ഇനി എന്തെങ്കിലും തരം അണുബാധ നിങ്ങൾക്കില്ല എങ്കില്‍പ്പോലും ഒരിക്കലും ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കരുത്. കാരണം സ്വകാര്യഭാഗങ്ങളില്‍ യീസ്റ്റ് ഇന്‍ഫെക്‌ഷന്‍ ഉണ്ടാകാന്‍ ഉമിനീരിലെ അണുക്കള്‍ കാരണമായേക്കാം. ഉമിനീരിലെ അണുക്കള്‍ വഴി ജെനീറ്റല്‍ ഹെര്‍പ്പ്സ് മുതല്‍ ഗോണോറിയ വരെ പകരാം. യോനിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് സാധാരണ ലൂബ്രിക്കന്റ് ഉപയോഗിക്കാന്‍ പങ്കാളികള്‍ തീരുമാനിക്കുക. പക്ഷേ ഉമിനീരിന് ഒരു ലൂബ്രിക്കന്റിന് ആവശ്യമായ വഴുവഴുപ്പ് ഇല്ല എന്നോര്‍ക്കുക. മാത്രമല്ല വേഗത്തില്‍ ഉണങ്ങുകയും ആകുകയും ചെയ്യും. അതുകൊണ്ട് അടുത്ത തവണ ലൂബ്രിക്കന്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്ലയിനം ലൂബ്രിക്കന്റ് വാങ്ങി പരീക്ഷിച്ചു നോക്കുക.