ADVERTISEMENT

ഇരുപത്തിയാറു വയസ്സുള്ള ഒരു അവിവാഹിതനാണു ഞാൻ. ഗള്‍ഫിൽ ജോലി ചെയ്യുന്നു. പതിനാറാമത്തെ വയസ്സുമുതൽ എന്റെ ഇരട്ടിയിലധികം പ്രായമുള്ള ഒരു വിധവയുമായി ഇടയ്ക്കൊക്കെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നു. എട്ടുവർഷത്തോളം അത് തുടർന്നു. ഗൾഫിൽ എത്തിയശേഷം അവരെക്കുറിച്ചുള്ള ഓർമകൾ നിയന്ത്രിക്കാനാവാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തുടങ്ങി. ഇപ്പോൾ ദിവസം രണ്ടു മൂന്നു തവണയെങ്കിലും അവരെയോർത്ത് സ്വയംഭോഗം ചെയ്യുന്നു. അല്ലാതെ ഉറക്കം പോലും വരാത്ത അവസ്ഥയിലാണ് ഞാൻ. വീട്ടുകാർ എനിക്ക് കല്യാണം ആലോചിക്കുകയാണ്. വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗികബന്ധം പുലർത്തിയാൽ അകാല വാർധക്യം ബാധിക്കുമെന്നും സ്വയംഭോഗം ചെയ്ത് അമിതമായി ശുക്ലം നഷ്ടപ്പെടുത്തിയാൽ സന്താനോൽപ്പത്തി കുറയുമെന്നും കൂട്ടുകാർ പറയുന്നു. ഇതു ശരിയാണോ?

ഉത്തരം: കൗമാരദശയിലാണ് ലൈംഗിക വളർച്ച പൂർത്തീകരിക്കുന്നത്. ഈ സമയത്താണ് സ്വയംഭോഗവും ആരംഭിക്കുന്നത്. തൊണ്ണൂറു ശതമാനം ആൺകുട്ടികളും അറുപതു ശതമാനം പെൺകുട്ടികളും സ്വയംഭോഗം ചെയ്യുന്നതായിട്ടാണു കണക്കുകൾ കാണിക്കുന്നത്. 

വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തിയാൽ അകാല വാർധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണ്. 

സാധാരണ സ്വയംഭോഗത്തിൽ കൂടി കണ്ണു കുഴിയും ശരീരം മെലിയും. പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരും. ഓർമക്കുറവുണ്ടാകും. വളർച്ച മുരടിക്കും. ഭാവിയിൽ ലൈംഗികശേഷി നഷ്ടപ്പെടും. പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടും. ഗർഭിണികളിൽ ഇതുമൂലം കുഞ്ഞിന്റെ വളർച്ച മുരടിക്കും. ലൈംഗികരോഗം പിടിപെടും. പുരുഷനിൽ ശീഘ്രസ്ഖലനം സംഭവിക്കും. ഷണ്ഡനായിത്തീരും എന്നെല്ലാം പലരും സംശയിക്കുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയാടിസ്ഥാനം കാണുന്നില്ല. 

വികാരവിത്ത് മുളയിലേ നുള്ളിയില്ലെങ്കിൽ വികാരപാരവശ്യത്തിലേ ചെന്നു നിൽക്കുകയുള്ളൂ. വികാരങ്ങൾ ഉണർത്തിയാൽ അമർത്താൻ ബുദ്ധിമുട്ടായിത്തീരും. ശീലം നിർത്തുവാൻ ആഗ്രഹിക്കുന്നവർ ലൈംഗികപരചിന്തകൾ ആരംഭിക്കുവാൻ അനുവദിക്കരുത്. കാമ വികാരഭരിത സിനിമാ സീനുകളും നീലച്ചിത്രങ്ങളും മറ്റും കാണാതിരിക്കണം. ബാഹ്യ ലൈംഗികാവയവ ഭാഗങ്ങളെല്ലാം നല്ലവണ്ണം കഴുകി ശുചിത്വം പാലിക്കണം. ഒരു പരിധിവരെ സമൂഹത്തിൽ അനുവദനീയമായ മാർഗങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വയംഭോഗം ഒരു അഗ്നി പർവതം പോലെ തിളച്ചു കൊണ്ടിരിക്കുന്ന വികാരത്തിന്റെ ഒരു ശമനമാർഗമായി കരുതേണ്ടിവരും. ചിലപ്പോൾ പുരുഷനിൽ സ്വപ്നസ്ഖലനമെങ്കിലും സംഭവിച്ചേക്കാം. അത് ഒരു രോഗമായി കരുതേണ്ടതില്ല. 

English summary: Masturbation and misconceptions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com