ADVERTISEMENT

വിവാഹം കഴിഞ്ഞ ദമ്പതികളിൽ ഗർഭധാരണത്തെക്കുറിച്ച് നിരവധി ആശങ്കളുണ്ടാകാം. എത്രയും പെട്ടെന്ന് ഗർഭം ധരിക്കണോ, ലൈംഗികബന്ധശേഷം ഗർഭധാരണം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗർഭധാരണത്തിനായി സാധ്യതാദിവസങ്ങളിൽ എല്ലാം ലൈംഗികബന്ധം നടത്തണോ എന്നിങ്ങനെ സംശയങ്ങൾ അനവധിയാണ്. ഈ ആശങ്കകൾ അകറ്റാം.

വിവാഹം കഴിഞ്ഞ് ഉടൻ ഗർഭിണി ആകണോ?

വിവാഹം കഴിഞ്ഞ് 8 മുതൽ 12 വരെ മാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണു നല്ലത്. പരസ്പരം അറിയാനും മനസ്സിലാക്കാനും അടുപ്പം വളർത്താനും ഈ സമയം ഉപയോഗിക്കാം. നല്ല അച്ഛനും അമ്മയുമാകാനുള്ള മാനസിക തയാറെടുപ്പുകളും ഈ കാലയളവിൽ നടത്താം.

ലൈംഗികബന്ധശേഷം ഗർഭധാരണം ഉറപ്പാക്കാൻ?

ബന്ധപ്പെട്ടതിനു ശേഷം 20–30 മിനിറ്റു നേരം ബെഡിൽതന്നെ കിടക്കുക. ഇതിനുശേഷം മാത്രം മൂത്രമൊഴിക്കുകയോ കഴുകുകയോ ചെയ്യാം. ഇത് ബീജം യോനിയിൽതന്നെ ആയിരിക്കാൻ സഹായിക്കും. ആഴത്തിൽ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകൾ സ്വീകരിക്കാം. ജെല്ലുകൾ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകൾ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്നുള്ളതുകൊണ്ട് ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

ഗർഭധാരണ സാധ്യതയുള്ള എല്ലാ ദിവസവും ബന്ധപ്പെടണോ?

സ്ത്രീകളിൽ ഗർഭധാരണം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആർത്തവചക്രമുള്ളവർക്ക് 14–ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക് 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഗർഭധാരണത്തിനായി ബന്ധപ്പെടാം. 

ദിവസവും ബന്ധപ്പെടുന്നത് ബീജത്തിന്റെ ചനലശേഷിയെ ബാധിക്കുമോ?

ഒരിക്കലുമില്ല. ഇടയ്ക്കിടെയുള്ള സംഭോഗം വഴി ഗർഭധാരണശേഷി മെച്ചപ്പെടുകയേ ഉള്ളു. ദിവസവും ബന്ധപ്പെടുന്നവരിൽ ഒരു ആർത്തവചക്രത്തിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻമാരിൽ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ പങ്കാളിയുടെ പരിലാളനകൾക്കു കഴിയുമെന്നും ആ ബീജങ്ങൾ ശക്തിയുള്ളവ ആയിരിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്.

ഗർഭിണിയായിക്കഴിഞ്ഞ് ലൈംഗികബന്ധം പാടുണ്ടോ?

ഗർഭിണിയായിക്കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ല. സ്ത്രീകൾക്ക് സൗകര്യപ്രദമായ പൊസിഷനുകൾ സ്വീകരിക്കാം. ആദ്യ മാസങ്ങളിൽ മിക്കവാറും എല്ലാ പൊസിഷനുകളും സുരക്ഷിതമാണ്. എങ്കിലും ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കുന്നത് ആശങ്കകളകറ്റാൻ സഹായിക്കും. വയറിന്റെ വലുപ്പം കൂടുമ്പോള്‍ അധിക സമ്മർദം വയറിലേൽക്കാത്ത വിധമുള്ള പൊസിഷനുകൾ സ്വീകരിക്കാം. എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവർ നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടിയശേഷമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ.

English Summary: Sexual intercourse for pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com