ഇഷ്ടഭക്ഷണം പറയും നിങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച്

HIGHLIGHTS
  • എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ ലൈംഗികജീവിതവും ചൂടനായിരിക്കുമത്രേ
sex life
SHARE

നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും നമ്മുടെ ലൈംഗിക ജീവിതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നു തീർത്തുപറയാനാവില്ലെന്നാണ് സൂചന. നമുക്കെല്ലാം ആഹാരകാര്യങ്ങളില്‍ ചില ഇഷ്ടങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് സ്പൈസി ഫുഡ് ആകും പ്രിയം, ചിലര്‍ക്കു മധുരവും. ഇവയ്ക്കെല്ലാം നമ്മുടെ ലൈംഗിക ജീവിതവുമായി ബന്ധമുണ്ട്. എങ്ങനെയെന്നോ ?

El Yucateco ക്കുവേണ്ടി വൺപോൾ നടത്തിയൊരു പഠനത്തിലാണ് ഈ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ ലൈംഗികജീവിതവും നല്ല ചൂടനായിരിക്കുമത്രേ. സ്പൈസി ആഹാരം ഇഷ്ടപ്പെടുന്നവര്‍ സെക്സിന് ഒരുപാടു മുന്‍‌തൂക്കം നല്‍കുന്നവരാണ്.

എരിവുള്ള ആഹാരം ഇഷ്ടപ്പെടുന്നവരില്‍  45% ആളുകളും യാത്രചെയ്യാന്‍ ഇഷ്ടമുള്ളവരാകും. ഇവര്‍ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ളവരുമാകും. 

എന്നാല്‍ ഇത്തരം പഠനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആളുകളുടെ താൽപര്യങ്ങളും ലൈംഗികജീവിത ശീലങ്ങളും മറ്റും മനസ്സിലാക്കാനാവില്ലെന്നും വാദമുയരുന്നുണ്ട്. കുറച്ച് ആളുകളെ നിരീക്ഷിച്ച് എത്തിച്ചേരുന്ന ഇത്തരം നിഗമനങ്ങൾ നൂറുശതമാനം കൃത്യമായിരിക്കില്ലെന്നാണ് മറുവാദക്കാരുടെ അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA