മറ്റുള്ളവരുടെ മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാൽ?

sex happy couple
SHARE

മറ്റുള്ളവരുടെ കിടപ്പറയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വല്ലാത്തൊരു ത്രില്‍ ലഭിക്കാറുണ്ടെന്ന് പല ദമ്പതികളും പറയാറുണ്ട്‌. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ മനഃശാസ്ത്രം എന്നറിയാമോ ? 

സാധാരണയില്‍നിന്നു വ്യത്യസ്തമായി മറ്റൊരിടത്തു സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ദമ്പതികള്‍ക്ക് അത് വളരെയധികം ആഹ്ലാദകരമാകാറുണ്ടെന്നു മുന്‍പും പല പഠനങ്ങളില്‍ കണ്ടെത്തിയതാണ്. എന്നും ഉറങ്ങുന്ന കിടപ്പറയില്‍നിന്നു മാറി പുതിയൊരു ചുറ്റുപാടില്‍ എത്തുമ്പോള്‍ സെക്സ് ദമ്പതികള്‍ക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതാണ് സത്യം. ഈ അവസരങ്ങളില്‍ ശരീരം വികാരഹോര്‍മോണായ ഡോപാമിൻ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു. 

ഒരു ഹോട്ടല്‍ മുറിയിലോ സുഹൃത്തിന്റെ വീട്ടിലെ കിടപ്പറയിലോ എത്തുമ്പോള്‍ കൂടുതല്‍ വികാരം തോന്നുന്നതിനു കാരണം ഈ  ഡോപാമിൻ തന്നെയാണ്. നല്ല കിടക്ക, വൃത്തിയുള്ള ബെഡ്ഷീറ്റ്, കുട്ടികളുടെയും ബന്ധുക്കളുടെയും ശബ്ദമോ ബഹളമോ ഇല്ലാത്ത അന്തരീക്ഷം എന്നിവ സെക്സ് കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കും. ദമ്പതികള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്മയോ മറ്റോ വരുമ്പോൾ ഒരു ഹോട്ടല്‍ മുറി ബുക്ക്‌ ചെയ്തു നോക്കൂ. ബന്ധം കൂടുതല്‍ ഊഷ്മളമാകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA