വിവാഹജീവിതം; ഇത് പുരുഷൻമാരുടെ അനാവശ്യ ആശങ്ക

SHARE

കൗമാരത്തിലേക്കു കടക്കുന്ന ആൺകുട്ടികളുടെയും വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാരുടെയും പൊതു സംശയമാണ് ലിംഗ വലുപ്പത്തെക്കുറിച്ചുള്ളത്. ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ, അതിനു കഴിഞ്ഞില്ലെങ്കിൽ അവൾ തന്നെ ഉപേക്ഷിക്കുമോ, ദാമ്പത്യജീവിതം തകരുമോ എന്നിങ്ങനെ പോകും സംശയങ്ങൾ. കൂട്ടുകാരിൽനിന്നും മറ്റും കേൾക്കുന്ന കെട്ടുകഥകൾ ചിലരുടെ ഉറക്കം കെടുത്തും. കൗമാരത്തിൽ മനസ്സിൽ തോന്നുന്ന സംശയങ്ങൾ അകറ്റാൻ, ചെറുപ്രായത്തിൽത്തന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നതാണ് ഏറ്റവും നല്ല മാർഗം. എന്നിട്ടും സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടി തെറ്റിദ്ധാരണകൾ മാറ്റി വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നതാണ് അഭികാമ്യം.

ലിംഗവലുപ്പം കൂടിയാൽ പ്രയോജനമുണ്ടോ?

മറ്റ് അവയവങ്ങൾക്കുള്ള പരിഗണന തന്നെയാണ് ലിംഗത്തിനും നൽകേണ്ടത്. ലിംഗവലുപ്പം കൂടിയാൽ സ്ത്രീയ്ക്ക് പരമാവധി സുഖം ലഭിക്കുമെന്ന ചിന്തയാണ് പലർക്കും. വലുപ്പം കൂടിയാൽ സ്ത്രീക്ക് ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ലിംഗവലുപ്പം കുറഞ്ഞതുകൊണ്ട് സുഖം കുറയില്ലെന്നുമാണ് വസ്തുത. ലിംഗവലുപ്പം കൂട്ടാനുള്ള അത്ഭുതമരുന്ന് തുടങ്ങിയ പരസ്യങ്ങളിൽ‍‍ പലരും വീണു പോകാറുണ്ട്. മനുഷ്യശരീരത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ മാത്രമേ ലൈംഗിക അവയവങ്ങൾക്കും വളർച്ചയുണ്ടാകൂ എന്നിരിക്കേ അനാവശ്യമായി മരുന്നു കഴിച്ച് ആരോഗ്യം നശിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA