നല്ല സെക്സ് ലൈഫ് വേണോ? എങ്കില്‍ നല്ലയുറക്കം നിര്‍ബന്ധം

sex life
SHARE

എന്താണ് നല്ല സെക്സ് ലൈഫിന് ഏറ്റവും പ്രധാനപെട്ട സംഭവം ? ഉത്തരം അറിയാമോ, നല്ലയുറക്കം. അതേ, നല്ല ഉറക്കം തന്നെയാണ് ഒരാളുടെ നല്ല സെക്സ് ലൈഫില്‍ ഏറ്റവും ആവശ്യം. 

അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ കണക്ക് പ്രകാരം നല്ലയുറക്കവും സ്ലീപ്‌ ഡിസോഡറും ഉള്ള സ്ത്രീകളുടെ സെക്സ് ലൈഫ് നിരാശാജനകമാണ് എന്നാണ് പറയുന്നത്. “sleepsex” or “sexsomnia” പോലെയുള്ള അവസ്ഥകള്‍ക്ക് വരെ ഇത് കാരണമായേക്കാം .

സെക്സ് ലൈഫ് നല്ലതാകാന്‍ സഹായിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. നല്ല ആഹാരം, വ്യായാമം, നല്ലയുറക്കം എന്നിവയാണ് മികച്ച സെക്സ് ലൈഫിലെ ഏറ്റവും വലിയ ഘടകങ്ങള്‍. മിഷിഗന്‍ മെഡിക്കല്‍ സ്കൂളിലെ കണക്ക് പ്രകാരം ഓരോ അധികസമയവും ഒരാളുടെ സെക്സ്  ലൈഫ് 14 % മികച്ചതാകും എന്നതാണ്. 

ജേര്‍ണല്‍ ഓഫ് സെക്‌ഷ്വല്‍ മെഡിസിന്‍ പറയുന്നത് മോശം സെക്സ് ലൈഫ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപെട്ട കാരണം ഉറക്കകുറവ് ആണെന്നാണ്. ഈ പഠനത്തിന്റെ ഭാഗമായി പങ്കെടുത്ത  171  സ്ത്രീകള്‍ പറയുന്നത് നല്ലയുറക്കം അവരുടെ ലൈംഗികജീവിതം മെച്ചപ്പെടുത്തി എന്നാണ്. ലൈംഗികതാല്പര്യം കൂടുതല്‍ തോന്നാനും സെക്സ് കൂടുതല്‍ അസ്വാദ്യകരമാക്കാനും ഉറക്കം സഹായകമാണ് എന്ന് ഇതിലൂടെ ഗവേഷകര്‍ പറയുന്നു.

English Summary: Want a rocking sex life? Get some sleep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ