ADVERTISEMENT

ഒരു സിനിമയിൽ നായകനും വില്ലനും ഉള്ളതുപോലെയാണ് ലൈംഗിക ജീവിതത്തിലും. ഇതിലെ നായകൻ ഉദ്ധാരണമാണ്. ഒരു ഊഷ്‌മളമായ തലോടലിലൂടെ ഉദ്ധാരണം എന്ന വിസ്‌മയത്തെ ഉണർത്താൻ സാധിക്കുന്നു. ഇത് നമ്മെ ആനന്ദത്തിന്റെ പരകോടിയിൽ എത്തിക്കുന്നു. എന്നാൽ ഒരു ക്ലാസിക്കൽ സിനിമ പോലെ എല്ലായ്‌പ്പോഴും ഉദ്ധാരണത്തിന് തിളങ്ങാൻ അവസരം ലഭിക്കുന്നില്ല. അതിന്റെ കാരണം ഉത്കണ്ഠ ആണെന്നു പറയാം. 

കലിഫോർണിയയിലെ സെക്‌സ് തെറാപ്പിസ്റ്റ് ജീൻ പപ്പലാർഡോ ഉത്കണ്ഠയെക്കുറിച്ച് വിശദീകരിക്കുന്നത് ‘ലൈംഗികതയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ ക്രമേണ വളർന്ന് അവസാനം അതിന്റെ താല്പര്യക്കുറവിനു കാരണമാകാം. ഉത്കണ്ഠ എന്നതുകൊണ്ട് സെക്‌സ് തെറാപ്പിസ്റ്റുകൾ അർഥമാക്കുന്നത് ഭയം, അസ്വസ്ഥത എന്നിവ നമ്മുടെ ദൈനംദിന ജീവിതത്തിൽ തടസ്സമുണ്ടാക്കുന്നവയാണ്’ എന്നാണ്. 

ലൈംഗിക ബന്ധത്തിനിടയിൽത്തന്നെ ലൈംഗികതയെക്കുറിച്ച് അമിത ഉത്കണ്ഠ തോന്നാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവ പങ്കാളിയെയും ബാധിക്കുന്നു എന്നതാണ്. ലൈംഗികത ആസ്വദിക്കുന്നതിനു പകരം അതിന്റെ പ്രകടനത്തെക്കുറിച്ച്  കൂടുതൽ വ്യാകുലരാകുന്നു. അങ്ങനെ ലൈംഗിക ബന്ധത്തിന്റെ ഊഷ്‌മളത ആസ്വദിക്കുന്നതിന് കഴിയാതെ വരുന്നു. 

‘എന്റെ അനുഭവത്തിൽ ആളുകളിൽ പല തരത്തിലുള്ള ആശങ്കകൾ കാണുന്നു. താൻ എന്തൊക്കെ ചെയ്യണം? അവ എല്ലാം തനിക്ക് ചെയ്യാൻ സാധിക്കുമോ? താൻ നല്ലൊരു പങ്കാളിയാണോ? ഞാൻ ഈ ചെയ്യുന്നത് പങ്കാളിക്ക് സന്തോഷകരമാണോ? ഞാൻ എന്റെ പങ്കാളിയുടെ പ്രതീക്ഷകൾ നിറവേറ്റുന്നുണ്ടോ? തന്റെ ശരീരം അവർ എങ്ങനെ കാണുന്നു? എന്റെ പങ്കാളിക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്ക് നന്നായി ചെയ്‌തു കൊടുക്കാൻ സാധിക്കുമോ? ഇത്തരത്തിലുള്ള ആശങ്കകൾ പലപ്പോഴും നമ്മുടെ ലൈംഗിക ചരിത്രത്തെ മറ്റ് പലതിലേക്കും കൊണ്ടെത്തിക്കും. എന്നോടൊപ്പം ജോലി ചെയ്‌തിരുന്ന ഒരു സ്ത്രീ, അവർക്ക് നല്ല രീതിയിൽ ചുംബിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്റെ പുരുഷന്മാരായ രോഗികളിൽ ഒരാൾ അയാളുടെ ലിംഗാഗ്രം മുറിക്കാത്തതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യക്തികളെ ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ഇത് ലൈംഗിക പ്രവർത്തനത്തെ തകരാറിലാക്കുന്നു. ഈ ഉത്കണ്ഠ ഇവരുടെ ലൈംഗിക പ്രകടനത്തിൽ ഒരു പോരായ്‌മ സൃഷ്ടിക്കുന്നു. മറ്റ് ചില ആളുകൾക്ക് ബെഡ്റൂമിന് പുറത്ത് പല കാരണങ്ങളാൽ ഉണ്ടാകുന്ന ഉത്കണ്ഠയോ സമ്മർദമോ കിടപ്പുമുറിയിലെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്നു’– ജീൻ പപ്പലാർഡോ പറയുന്നു . 

‘ഉത്കണ്ഠയുമായി മല്ലിടുന്ന ആളുകൾക്ക് പലപ്പോഴും ഒരു മോചനം ബുദ്ധിമുട്ടായിരിക്കും. അത് ലൈംഗികപരമായ സംവേദനങ്ങളിൽ മുന്നൊരുക്കം നടത്താനുള്ള അവരുടെ കഴിവ് അപഹരിക്കുന്നു.’– വാഷിങ്ടൻ ഡിസിയിലെ ലൈംഗിക ചികിത്സകനായ ഡെബോറ ഫോക്‌സ് പറഞ്ഞു. ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് അവർക്ക് വളരെയധികം പ്രയത്നിക്കേണ്ടി വരുന്നു. അത് സ്വയം ലൈംഗികത ആസ്വദിക്കുന്നതിൽ നിന്ന് അവരെ അകറ്റുന്നു. 

ഉത്കണ്ഠ നിങ്ങളുടെ ശരീരത്തിൽ എങ്ങനെ പ്രകടമാകുന്നു 

ഉത്കണ്ഠ അനുഭവിക്കുന്ന ഏതൊരാൾക്കും അതിന്റെ വ്യക്തമായ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് നിരക്ക് കൂടുതൽ കാണപ്പെടുന്നു. ആമാശയത്തിൽ പല പ്രശ്‌നങ്ങളും ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇത് പിന്നീട് വിഷാദം, ലൈംഗിക താല്പര്യക്കുറവ് എന്നിവയുടെ രൂപത്തിൽ പുറത്തു വരുന്നു. ഇത് ലൈംഗിക ഉത്തേജനത്തെയും ബാധിക്കുന്നു. 

‘ലിംഗാഗ്ര ചർമമുള്ളവർക്ക് ഉത്കണ്ഠ അവരുടെ രക്തപ്രവാഹത്തെ ബാധിച്ച് ഉദ്ധാരണശേഷി നിലനിർത്താൻ കഴിയാത്ത  സ്ഥിതിയിലാക്കുന്നു’ എന്ന് നെബ്രാസ്ക, ലോവ വിസ്കോൺസിൻ  എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന ലൈംഗിക ചികിത്സകനായ ക്രിസ്റ്റെൻ വിസ്കോൺസിൻ പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ അവരെ പിരിമുറുക്കത്തിലാക്കുകയും അതു വഴി ലൈംഗിക വേളയിൽ യോനീ പേശികളിൽ വേദനയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഇത് രതിമൂർച്ഛയുമായി പൊരുതാൻ ഇടയാക്കുന്നു. 

ഈ നിമിഷത്തിൽ ഉത്കണ്ഠ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അപഹരിക്കുകയും ആ ലൈംഗിക പ്രവാഹത്തിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. ഈ പ്രശ്നമുള്ള പുരുഷന്മാർ പറയുന്നത് ലൈംഗികബന്ധത്തിന്റെ വേളയിൽ ഉത്കണ്ഠ വീണ്ടും സംഭവിക്കുമെന്നാണ്. ഇത് ലൈംഗിക വേളയിൽ അവരെ പരിഭ്രാന്തിയിലാക്കുകയും സ്ട്രെസ് ഹോർമോൺ ആയ അഡ്രിനാലിൻ പുറത്തു വിടുകയും ചെയ്യുന്നു. ചുരുക്കത്തിൽ ലൈംഗിക പ്രവർത്തനത്തിന്റെ തകരാറിനെക്കുറിച്ചുള്ള ഉത്കണ്ഠ ഇതിന്റെ യഥാർഥ പ്രശ്‌നത്തിലേക്ക് നയിക്കുന്നു. 

പുരുഷന്മാരുടെ ലൈംഗിക ശ്രമങ്ങൾ പരാജയപ്പെടുമ്പോഴോ അല്ലെങ്കിൽ മുമ്പത്തെ പരാജയപ്പെട്ടതോ കാരണം അവരിൽ ഉത്കണ്ഠയും സമ്മർദവും വളരുന്നു. അഡ്രിനാലിന്റെ പ്രവർത്തനം വഴി ലിംഗത്തിൽനിന്ന്  രക്തത്തിന്റെ ഒഴുക്ക് മാറ്റുന്നത് വഴി ഉദ്ധാരണക്കുറവിന് കാരണമാകുന്നു. 

ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്കണ്ഠയുടെ കാരണം എന്തു തന്നെയായാലും അത് പരിഹരിക്കാനുള്ള മാർഗങ്ങളുണ്ട്. ഒപ്പം ലൈംഗിക ജീവിതം പൂർത്തീകരിക്കാനും. 

പ്രശ്‌നം തിരിച്ചറിയുക 

‘ലൈംഗികതയുമായി ബന്ധപ്പെട്ട് ഉത്കണ്ഠയുള്ള ആളുകൾ പങ്കാളിയെ ഒഴിവാക്കുന്ന രീതി കണ്ടു വരുന്നു. എന്നാൽ ഈ പ്രവണത കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഈ ഉത്കണ്ഠ കിടപ്പുമുറിക്ക് പുറത്ത് വളരെയധികം സമ്മർദം സൃഷ്ടിക്കുന്നു. ഇത് കുടുംബ ബന്ധത്തിന്റെ മറ്റ് തലങ്ങളിലേക്ക് കടക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് മല്ലിടേണ്ട സ്ഥിതിയാവുകയും ചെയ്യുന്നു’. പപ്പലാർഡോ പറയുന്നു. എന്റെ രോഗികളിൽ ഒരാൾ ലൈംഗികവേളയിൽ ഉദ്ധാരണം നഷ്ടപ്പെടുമെന്നോ ലൈംഗിക പൂർത്തീകരണത്തിന് കഴിയില്ലെന്നോ ആശങ്കപ്പെടുന്നു. അയാൾ അതിനെക്കുറിച്ച് വളരെയധികം വിഷമിക്കുന്നു. തന്റെ പങ്കാളിയോട് അവളുടെ സൗന്ദര്യത്തെക്കുറിച്ച് വർണിക്കുന്നതും അവളുടെ കരം പിടിക്കുന്നതുമെല്ലാം ലൈംഗികതയിലേക്കുള്ള തന്റെ ക്ഷണമായി അവൾ കാണുമോ എന്ന്  ഭയപ്പെടുന്നു. ഇത് അവന്റെ പങ്കാളിക്ക് അരോചകമായി തോന്നുന്നു. എന്നാൽ തന്റെ യഥാർഥ പ്രശ്‌നം അവൻ അവളോട് പറയുന്നില്ല. 

ലൈംഗികതയെക്കുറിച്ച് സംസാരിക്കുക 

അധികം ആളുകളിലും ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതായി കാണുന്നു. എന്നാൽ ഇതിനെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. കൂടാതെ പ്രഫഷനലിനെ കാണുന്നതും നന്നായിരിക്കും.

‘ദമ്പതികൾ വളരെ ഉത്കണ്ഠാകുലരായി എന്റെ അടുക്കൽ വരുമ്പോൾ അവരുടെ പ്രണയ നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാൻ ഞാൻ അവരോട് പറയുന്നു. ഇത്തരക്കാരിൽ കിടപ്പുമുറിക്ക് പുറത്ത് പലപ്പോഴും ഊർജസ്വലത കുറവായി കാണുന്നു’ കൊളറാഡോയിലെ ബോൾഡർ സെക്‌സ് തെറാപ്പിയുടെ സ്ഥാപകനായ താര ഗാലിയാനോ പറഞ്ഞു. 

ഈ നിമിഷം തുടരുക 

ലളിതമായി പറഞ്ഞാൽ, മുൻവിധിയില്ലാതെ നിങ്ങൾ നിങ്ങളുടേതായ നിമിഷത്തിൽ മാത്രം പരിപൂർണ ശ്രദ്ധാലുവാകുക എന്നതാണ്. ‘ലൈംഗിക ഉത്കണ്ഠയ്ക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് പൂർണമായ ശ്രദ്ധ എന്നത്. ഇത് ആ നിമിഷത്തിൽ നിങ്ങളിലുണ്ടാകുന്ന ആശങ്കകളെ തടയാനും പൂർണമായും ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു. ലൈംഗിക ശാസ്ത്രജ്ഞനും പ്രഫസറുമായ യോൺ ഫുൾബ്രൈറ്റ് വിശദീകരിച്ചു. ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നിങ്ങൾ എന്തു ചെയ്യുന്നുവോ അവിടെ തന്നെ ആയിരിക്കുക. ഇത് നിങ്ങളുടെ സമ്മർദ നില കുറയ്ക്കാൻ സഹായിക്കുന്നു.

ലൈംഗിക വേളയിൽ നിങ്ങൾ അമിതമായി ഉത്കണ്ഠപ്പെടുന്നതായി തോന്നിയാൽ നിങ്ങൾ സെക്‌സിൽ മറ്റൊരു മനോരാജ്യം സൃഷ്ടിക്കുക. ഈ മനോരാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലൈംഗിക വേളയിൽ നിങ്ങളുടെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും ഉത്കണ്ഠ മാറിനിൽക്കാൻ സഹായിക്കും.

സമ്മർദം മാറ്റുക 

ഉദ്ധാരണത്തെക്കുറിച്ചും രതിമൂർച്ഛയെക്കുറിച്ചും ചിന്തിച്ച് വിഷമിക്കാതിരിക്കുക. കുറച്ചു നേരത്തേക്ക് അത് നിങ്ങളുടെ മേശപ്പുറത്ത് നിന്ന് എടുത്തു മാറ്റുന്നതായി കരുതുക. ഇവ രണ്ടിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിങ്ങൾക്ക് യഥാർഥത്തിൽ ഉദ്ധാരണം ലഭിക്കാനോ രതിമൂർച്ഛ ഉണ്ടാകാനോ സാധ്യത കുറവാണ്. ഉത്കണ്ഠയെ ഉത്തേജിപ്പിക്കാൻ അനുവദിക്കരുത്. ഇത്തരം ചില പ്രവൃത്തികളിലൂടെ നിങ്ങളുടെ ലൈംഗിക ജീവിതത്തിന് ഒരു ശുഭ പര്യവസാനം നൽകാൻ കഴിയും.

English Summary : Healthy sexual life and anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com