ADVERTISEMENT

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് പലരും വിവാഹജീവിതം ആരംഭിക്കുന്നത്. എന്നാൽ പലപ്പോഴും വൈകാതെതന്നെ പൊട്ടിത്തെറികളും അസ്വാരസ്യങ്ങളും തുടങ്ങുകയായി. ഇതിനെല്ലാം കാരണക്കാർ നിങ്ങൾ കരുതും പോലെ നിങ്ങളുടെ പങ്കാളി അല്ല. പിന്നെ യോ, ജീനുകൾ ആണ് ഇവിടെ വില്ലൻ ആകുന്നത്. 

വിവാഹജീവതത്തെ ഭാഗികമായെങ്കിലും സ്വാധീനിക്കുന്നത് ജനിതക ഘടകങ്ങൾ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജീനുകളുടെ മാറ്റമാണ് വിവാഹ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. 

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ പരസ്പരം എങ്ങനെ താങ്ങാവുന്നു എന്നത് പ്രധാനമാണ്. വ്യത്യസ്തയിനം ജീനോ ടൈപ്പുകൾ ഇതിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനം വിശകലനം ചെയ്തു. ഓക്സിജന്റെ ഉൽപ്പാദനവും നിയന്ത്രണവുമായി ബന്ധപ്പെട്ട OXTR എന്ന ഓക്സിടോസിൻ റിസപ്റ്റർ ജീനിന്റെ കോമ്പിനേഷനുകളാണ് വിശകലനം ചെയ്തത്. 

100 ദമ്പതിമാരിലാണ് പഠനം നടത്തിയത്. ഭർത്താവിന്റെയും ഭാര്യയുടെയും പെരുമാറ്റത്തെ OXTR ന്റെ സ്ഥാനത്തിലുള്ള വ്യത്യാസം സ്വാധീനിക്കുന്നതായി ജേണൽ ഓഫ് ഫാമിലി സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഒരു പ്രത്യേക ജീനോടൈപ്പ് ഉള്ള ഭർത്താവ്, ഭാര്യയിൽ നിന്നു  ലഭിക്കുന്ന പിന്തുണയിൽ അസംതൃപ്തരാണെന്നും അവരുടെ വൈവാഹിക ജീവിതത്തിലും ഈ അസംതൃപ്തി നിഴലിക്കുന്നതായി യുഎസിലെ ബ്രിഘാംപ്ടൺ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com