ADVERTISEMENT

മിക്ക പെണ്‍കുട്ടികളും പറയാറുണ്ട്‌ തങ്ങളുടെ റോള്‍ മോഡല്‍ സ്വന്തം അമ്മയാണെന്ന്. അമ്മയെപ്പോലെയാകണം‌, അമ്മയെപ്പോലെ പെരുമാറണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എന്നാല്‍ അമ്മമാരില്‍ നമുക്ക് ഇഷ്ടമല്ലാത്ത ഏതെങ്കിലും സ്വഭാവം ഉണ്ടാകാറില്ലേ. പെട്ടെന്നുള്ള ദേഷ്യമോ സംസാരരീതിയോ എന്തുമാകാം. മക്കള്‍ക്കു മാത്രമാകും ചിലപ്പോള്‍ അതു തിരിച്ചറിയാന്‍ സാധിക്കുന്നതും. എങ്കില്‍ ഇതുകൂടി കേട്ടോളൂ, പെണ്‍കുട്ടികള്‍ മുപ്പതുകളില്‍ എത്തിയാല്‍ അറിയാതെതന്നെ അവരുടെ അമ്മയുടെ തനിസ്വരൂപമായി മാറാറുണ്ട്. മുപ്പത്തിമൂന്നു വയസ്സാകുന്നതോടെ മിക്ക പെണ്‍കുട്ടികളും അമ്മമ്മാരെപ്പോലെയാകുന്നു എന്നാണ് അടുത്തിടെ നടത്തിയൊരു പഠനം പറയുന്നത്.

യുകെയിലെ പ്രശസ്ത ഗവേഷകനായ ജൂലിയന്‍ ഡിസില്‍വ ആണ് ഏകദേശം രണ്ടായിരത്തോളം സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലൂടെ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും പറഞ്ഞത്  33 വയസ്സിനു ശേഷം പലപ്പോഴും തങ്ങള്‍ സ്വന്തം അമ്മമാരെപ്പോലെയാകുന്നു എന്നാണ്. ചെറുപ്പത്തില്‍ അമ്മയുമായി അധികം ആത്മബന്ധം ഇല്ലാതിരുന്ന പെണ്‍കുട്ടികള്‍ക്കു പോലും ഇതാണ് അനുഭവം എന്നും ഈ പഠനത്തില്‍ കണ്ടെത്തി. 

പുരുഷന്മാരും സമാനമായി പറയുന്നുണ്ട്.  34 വയസ്സിനു ശേഷം പിതാവിനെപ്പോലെയാകുന്നു എന്നാണ് അവര്‍ പറയുന്നത്. പിതാവിന്റെ സ്വഭാവസവിശേഷതകള്‍ അനുകരിക്കുന്നുണ്ട് എന്നവര്‍ സമ്മതിക്കുന്നു. ഇതു ഗവേഷകനായ ഡിസില്‍വയും ശരിവയ്ക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നമ്മള്‍ എല്ലാവരും മാതാപിതാക്കളെപ്പോലെയാകുന്നുണ്ട്. ചിലര്‍ കാഴ്ചയില്‍, ചിലര്‍ സ്വഭാവത്തില്‍. ഇത് ജനിതകമാണ്. അതുകൊണ്ടുതന്നെ അതില്‍ ആശങ്കപ്പെടേണ്ട എന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com