ADVERTISEMENT

കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. പ്രത്യേകിച്ച് എന്തെങ്കിലും രോഗം വന്നു കഴിഞ്ഞാൽ. കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. എടുക്കുന്ന മരുന്നിന്റെ അളവിലുള്ള ചെറിയ വ്യത്യാസം വരെ ആരോഗ്യത്തെ കടുത്ത രീതിയിൽ ബാധിക്കാം. ഒരു ടീസ്പൂൺ മരുന്ന് എന്ന് ഡോക്ടർ കുറിക്കുമ്പോൾ വീട്ടിലെ ഏതെങ്കിലും സ്പൂണിൽ ഒരു സ്പൂൺ മരുന്ന് കൊടുക്കുകയല്ല വേണ്ടത്. മറിച്ച് 5 മി.ലീറ്റർ മരുന്നാണ് കുട്ടിക്ക് കൊടുക്കേണ്ടത്. അതുപോലെ ഗുളിക രൂപത്തിലുള്ള മരുന്നുകള്‍ വിഴുങ്ങാൻ പ്രയാസമുള്ള കുട്ടികൾക്ക് ജ്യൂസിലോ പാലിലോ കലക്കി കൊടുക്കരുത്. പകരം പച്ചവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ലയിപ്പിച്ച് നൽകാം.

ചില കുട്ടികൾ മരുന്ന് നൽകി ഉടൻ ഛർദിക്കാറുണ്ട്. മരുന്നു നൽകി അര മണിക്കൂറിനുള്ളിലാണ് ഛർദിക്കുന്നതെങ്കിൽ ഒരിക്കൽക്കൂടി ആ മരുന്ന് നൽകണം. ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാവൂ. ഡോക്ടർ പറയുന്ന കൃത്യ അളവിൽ അത്രയും ദിവസം മരുന്ന് നൽകുകയും വേണം. രോഗം മാറിയെന്നു കരുത് ആന്റിബയോട്ടിക് ഡോസ് സ്വയം നിർത്താൻ പാടില്ല. ഏതെങ്കിലും ഒരു നേരം മരുന്ന് നൽകാൻ വിട്ടു പോയാൽ ഓർമിക്കുന്ന സമയത്ത് നൽകാം. അതു കഴിഞ്ഞ്  മൂന്നു നാലു മണിക്കൂർ ഇടവേള കഴിഞ്ഞ് അടുത്ത ഡോസ് നൽകാം. 

അതുപോലെ പ്രധാനമാണ് ഒരിക്കലും കുട്ടികളുടെ കയ്യെത്തുന്നിടത്ത് മരുന്നു സൂക്ഷിക്കാതിരിക്കുക എന്നത്. ചില കുട്ടികൾ കാണുന്ന മരുന്നെല്ലാം സ്വയം എടുത്ത് കുടിച്ചെന്നു വരാം. ഇത് ചിലപ്പോൾ ഗുരുതരാവസ്ഥകൾ സൃഷ്ടിച്ചേക്കാം. മരുന്ന് ചൂടുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതിനെക്കാൾ നല്ലത്, ചൂടു കുറഞ്ഞ താരതമ്യേന തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com