ADVERTISEMENT

ആറായിരം വർഷങ്ങളായി ഔഷധമായും സൗന്ദര്യരസക്കൂട്ടായും ഉപയോഗിക്കുന്ന ഒരു ചെടിയുണ്ട് കറ്റാർവാഴ. വരണ്ട കാലാവസ്ഥയിലും വളരുന്ന ഇത് ഒരിനം കള്ളിമുൾച്ചെടിയാണ്. മുടി വളരാൻ മാത്രമാണോ കറ്റാർവാഴ? എണ്ണ കാച്ചാൻ മാത്രമല്ല നിരവധി ഔഷധ ഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്.

∙ നെഞ്ചെരിച്ചിൽ തടയുന്നു. ഉദര വ്രണങ്ങളെ സുഖപ്പെടുത്തുന്നു. അസിഡിറ്റി മൂലം ഉണ്ടാകുന്ന ദഹനക്കേട് അകറ്റുന്നു. 
∙ പൊള്ളൽ വേഗം സുഖപ്പെടുത്തുന്നു.
∙ ആർത്തവവേദന അകറ്റുന്നു.
∙ സന്ധികളിലുണ്ടാക്കുന്ന വീക്കം കുറയ്ക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം കുറയ്ക്കുന്നു.
∙ നിർജലീകരണം തടയുന്നു. കറ്റാർവാഴ ജ്യൂസിൽ പൊട്ടാസ്യം ഉണ്ട്. ബ്ലഡ് ഫ്ലൂയിഡ് ബാലൻസ് നിലനിർത്താന്‍ ഇത് സഹായിക്കുന്നു.

∙ വിഷാംശങ്ങളെ പുറന്തള്ളാൻ കരളിനെ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കറ്റാർവാഴയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ കരളിലെ എൻസൈമുകളുടെ എണ്ണം കൂടാതെ നോക്കുന്നു. 
∙ ഉദരത്തിലെ നല്ല ബാക്ടീരിയകൾക്ക് ഗുണകരം. കറ്റാർവാഴയിലടങ്ങിയ ഒരിനം സോല്യുബിൾ ഫൈബർ ഇവയുടെ വളർച്ചയ്ക്ക് സഹായകം. ഈ ബാക്ടീരിയകൾ മലബന്ധവും ഡയറിയയും തടയുന്നു. 
∙ കറ്റാർവാഴ ജ്യൂസിലും ജെല്ലിലും നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റ് സംയുക്തങ്ങളും ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ആന്റി മൈക്രോബിയൽ ഗുണങ്ങളും ഇതിനുണ്ട്. 
∙ ചർമത്തിന് ആരോഗ്യമേകുന്നു. ജലാംശം ധാരാളം ഉള്ളതിനാൽ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമത്തിനു സംരക്ഷണമേകുന്നു.
∙ വായിലെ ബാക്ടീരിയയുടെ വളർച്ച തടയുന്നു. പല്ലിലെ പ്ലേക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. പല്ലിന്റെയും വായുടെയും ആരോഗ്യത്തിനു ഫലപ്രദം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com