ADVERTISEMENT

സ്‌ട്രെസ് ഉണ്ടെങ്കില്‍ ധാരാളം ആഹാരം കഴിക്കുന്ന ആളുകളുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ വര്‍ധിക്കുമ്പോള്‍ അതു വിശപ്പും വര്‍ധിപ്പിക്കുന്നതാണ് ഇതിനു കാരണം. ചിലയാളുകൾ രാത്രി വൈകിയാണ് ആഹാരം കഴിക്കുക. ഇത് ശരീരത്തില്‍ ഫാറ്റ് അടിയാന്‍ കാരണമാകും. ആഹാരം ശരിയായി ദഹിക്കുന്നതിനു മുൻപ് ഉറങ്ങാന്‍ കിടക്കുന്നതാണ് കാരണം. ധാരാളം ആഹാരം കഴിച്ച ശേഷം സുഖമായി ഉറങ്ങാമെന്നു കരുതിയാലും തെറ്റി. കാരണം അമിതമായി ആഹാരം കഴിച്ച ശേഷം ഉറങ്ങാൻ പോയാൽ ശരീരം അപ്പോഴും ദഹനപ്രക്രിയയിലാകും. ഇത് കൂടുതല്‍ തളര്‍ച്ച നല്‍കുകയും ഉറക്കം ശരിയായി ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

വൈകിയുള്ള ഭക്ഷണം കൊളസ്ട്രോള്‍ നില വര്‍ധിക്കാനും കാരണമാകും. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ നില കൂടിയാല്‍ അത് രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കും. രാത്രിയിൽ അമിതമായി വിശപ്പുണ്ടാകുന്നെങ്കിൽ ഒരു കാര്യം ചെയ്യുക. അല്‍പം ബദാം, ഏത്തപ്പഴം, യോഗര്‍ട്ട് എന്നിങ്ങനെ എന്തെങ്കിലും കഴിച്ചു നോക്കൂ. അത് വിശപ്പും മാറ്റും, ശരീരത്തിന് ദോഷവും ചെയ്യില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com