ADVERTISEMENT

റെഡ് മീറ്റ് അനാരോഗ്യകരണമാണെന്നും കൊളസ്ട്രോൾ കൂട്ടുമെന്നും അറിയാം. എന്നാൽ റെഡ് മീറ്റ് പോലെ തന്നെ വൈറ്റ് മീറ്റും അത്ര നല്ലതല്ല എന്നാണ് ഒരു പഠനഫലം സൂചിപ്പിക്കുന്നത്. 

കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  കൂടിയ അളവിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ള (poultry) വൈറ്റ് മീറ്റ് കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ നില കൂട്ടുമെന്നത് ഗവേഷകരെപ്പോലും അമ്പരപ്പിച്ചു. 

റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുമെന്നാണ് ഡയറ്റീഷ്യൻമാർ വിശ്വസിക്കുന്നത്. ഇത് തെളിയിക്കാനായി 21 നും 65 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 100 സ്ത്രീ പുരുഷന്മാരിൽ ഒരു പഠനം നടത്തി. വൈറ്റമിന്‍ സപ്ലിമെന്റുകളോ മദ്യമോ പഠനകാലയളവിൽ ഉപയോഗിച്ചില്ല. മൂന്നു വ്യത്യസ്ത ഡയറ്റുകളാണ് ഇവർക്ക് നിർദേശിച്ചത്. 4 ആഴ്ച നീളുന്ന ഓരോ ഡയറ്റിനു ശേഷവും ഒരു ‘വാഷ് ഔട്ട്’ പീരിയഡും ഉണ്ടായിരുന്നു. ഈ സമയം അവർക്ക് സാധാരണ ഭക്ഷണം കഴിക്കാം. 

ആദ്യ ഡയറ്റ് പ്രധാനമായും ബീഫ് ഉൾപ്പെട്ട റെഡ് മീറ്റ്  ഡയറ്റ്. വൈറ്റ് മീറ്റ് ഡയറ്റിൽ കോഴിയിറച്ചി (Chicken), ടർക്കി ഇവ ഉൾപ്പെട്ടിരുന്നു. മൂന്നാമത്തെ നോൺ മീറ്റ് പ്രോട്ടീൻ ഡയറ്റിൽ പയർവർഗങ്ങൾ, നട്സ്, ധാന്യങ്ങൾ, സോയ ഉൽപ്പന്നങ്ങൾ മുതലായവ ഉൾപ്പെട്ടിരുന്നു. പഠനത്തിനു മുൻപും ശേഷവും രക്തപരിശോധനയും നടത്തി. 

റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കൂടി. റെഡ് മീറ്റിനും വൈറ്റ് മീറ്റിനും ഒരേ ഫലമാണ് ഉള്ളത് എന്നു കണ്ടു. സസ്യഭക്ഷണമാണ് ഏറ്റവും ആരോഗ്യകരമെന്നും പഠനം പറയുന്നു. 

ഹൈ സാച്ചുറേറ്റഡ് ഫാറ്റ് ഗ്രൂപ്പിൽ പെട്ടവർക്ക് കുറഞ്ഞ പൂരിത കൊഴുപ്പ് അടങ്ങിയ ഗ്രൂപ്പിൽപ്പെട്ടവരെക്കാൾ ചീത്ത കൊള സ്ട്രോൾ കൂടിയിരുന്നു. ഫാറ്റി ബീഫ്, തൊലിയോടു കൂടിയ പൗൾട്രി, ബട്ടർ, ക്രീം, ചീസ് ഇവയിലെല്ലാം പൂരിത കൊഴുപ്പുകൾ ഉണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. 

പൂരിത കൊഴുപ്പിൽ നിന്നുള്ള എൽഡിഎൽ കൊളസ്ട്രോൾ, രക്തക്കുഴലുകളിൽ പ്ലേക്ക് അടിയാൻ കാരണമാകുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. സൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകരാണു പഠനം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com