ADVERTISEMENT

കൊച്ചുകുഞ്ഞുങ്ങൾക്ക് ലേണിങ് ഡിസോർഡർ ഉണ്ടോയെന്ന ആവലാതിയുമായി ഡോക്ടർമാരെ സമീപിക്കുന്ന പല രക്ഷിതാക്കളും ഉണ്ട്. എല്ലാവിധ  പെരുമാറ്റവൈകല്യങ്ങളും ഇതിന്റെ സൂചന ആകണമെന്നില്ല. താഴെപ്പറയുന്ന ലക്ഷണങ്ങൾ കുട്ടികൾ തുടർച്ചയായി കാണിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തിയ ശേഷമാകാം ഡോക്ടറെ കാണുന്നത്.

∙ ഒരു വയസ്സായിട്ടും സ്വന്തം പേര് വിളിക്കുമ്പോൾ തിരിച്ചറിയാതിരിക്കുക

∙ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ഇഷ്ടപ്പെടാതെ ഒറ്റയ്ക്കു മാറിയിരിക്കുക

∙ മാതാപിതാക്കൾ നൽകുന്ന നിർദേശങ്ങളോട് നിർവികാരമായി പ്രതികരിക്കുക

∙ ഏതെങ്കിലും സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നോക്കാൻ കഴിയാതിരിക്കുക

∙ മറ്റു കുട്ടികളുമായും മുതിർന്നവരുമായും ഇടപെടാതിരിക്കുക

∙ സ്വന്തം ആവശ്യങ്ങൾ ഒരു വിധത്തിലും പറഞ്ഞറിയിക്കാതിരിക്കുക

∙ കണ്ണുകളിലേക്കു നോക്കാതിരിക്കുക

∙ ഏതെങ്കിലും പ്രത്യേക കളിപ്പാട്ടത്തോടോ മറ്റോ ആവശ്യത്തിലധികം അടുപ്പം കാണിക്കുക. 

∙ ഒരേ വാക്കുകൾ അല്ലെങ്കിൽ അക്ഷരങ്ങൾ ആവർത്തിച്ച് ഉച്ചരിച്ചുകൊണ്ടേയിരിക്കുക

മേൽപ്പറയുന്ന മിക്ക ലക്ഷണങ്ങളും കാണിക്കുന്നുണ്ടെങ്കിൽ മാത്രം കുട്ടികളെ ഡോക്ടറെ കാണിക്കുക. ചില കുട്ടികളിൽ തുടക്കം തൊട്ടെ പ്രത്യേക പരിശീലനം നൽകിയാൽ മറികടക്കാവുന്ന പ്രശ്നമേയുള്ളു. മാതാപിതാക്കൾ നല്ല ക്ഷമയോടെ അവരെ ഒപ്പം ചേർത്തുപിടിക്കുക മാത്രമേ വേണ്ടൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com