ADVERTISEMENT

ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെ ന്യൂജെൻ അല്ലേ.. മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ ഇതിൽ എന്താ കാര്യം എന്നു ചോദിച്ചു നെറ്റിചുളിക്കേണ്ട. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം അവകാശപ്പെടുന്നത് അമേരിക്കയിലെ മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യത്തെ പോസിറ്റീവ് ആയി സ്വാധീനിക്കാൻ ഫെയ്സ്ബുക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്കു സാധിക്കുന്നു എന്നാണ്. അവരുടെ കണ്ടെത്തലും വിശദീകരണവും നമ്മുടെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും ബാധകമാണ്. സോഷ്യൽ മീഡിയ എങ്ങനെ ഇവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നു എന്നുനോക്കാം.

∙ സമൂഹ ഇടപെടൽ– പേരു പോലെ തന്നെ സമൂഹവുമായി നിരന്തരം ഇടപെടുന്നതിനുള്ള അവസരം ലഭിക്കുന്നു. സമകാലീന വിഷയങ്ങളെക്കുറിച്ച് അറിയുന്നതിനും പ്രതികരിക്കുന്നതിനും വേദിയൊരുക്കുന്നു. വാദങ്ങളും തർക്കങ്ങളും നടത്തി സ്വന്തം അഭിപ്രായം ഉറപ്പിക്കുന്നു.

∙ സുഹൃദ് ബന്ധം– പ്രായാധിക്യം കാരണം പല സുഹൃത്തുക്കളെയും നേരിൽ കാണുന്നതും  സംസാരിക്കുന്നതും ബുദ്ധിമുട്ടാകുന്നു. ഇവരുമായി വിഡിയോ കോൾ മുഖേനയും അല്ലാതെയും സംവദിക്കുന്നതിന് അവസരം ലഭിക്കുന്നു. 

∙ നൊസ്റ്റാൾജിയ– പഴയ ഓർമകൾക്ക് വളരെ പോസിറ്റീവ് ആയ ഊർജം പകരാനാകും. പഴയ  കോളജ് കാലം, ജോലിക്കാലം എന്നിവ സംബന്ധിച്ച ഓർമകളും അക്കാലത്തെ വ്യക്തിബന്ധങ്ങളും തിരിച്ചുപിടിക്കാനും സമൂഹമാധ്യമം സഹായിക്കുന്നു. 

∙ അപ്ഡേറ്റ്–  കാലം മാറുന്നതിന് അനുസരിച്ച് ജീവിതരീതിയും ഫാഷൻ സങ്കൽപവും മറ്റും മാറുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളെക്കുറിച്ച് മുതിർന്ന പൗരന്മാരെ അപ്‍ഡേറ്റ്  ചെയ്യുന്നു.

∙ അറിവ്– ആരോഗ്യം, പാചകം, ചികിൽസാസംവിധാനം തുടങ്ങിയ മേഖലകളെക്കുറിച്ച് ഒട്ടേറെ പുതിയ അറിവുകൾ സമൂഹമാധ്യമം  വഴി ഷെയർ ചെയ്തു ലഭിക്കുന്നു. ശരിയും തെറ്റും കണ്ടെത്താൻ കഴിയണമെന്നു മാത്രം.

∙നർമബോധം– പലവിധമായ പ്രശ്നങ്ങളും പ്രതിസന്ധികളും കാരണം വിഷാദം ബാധിക്കാൻ ഇടയുള്ള പ്രായമാണ് വാർധക്യം. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന ട്രോളുകളും കോമഡിയും മറ്റും മനസ്സിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com