ADVERTISEMENT

വാഴയില ഒരു സാധാരണ ഇലയല്ല; മലയാളികൾക്ക് പ്രത്യേകിച്ചും. വാഴയിലയില്ലാതെ എന്തു സദ്യ? വാഴയിലയിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും വാട്ടിയ വാഴയിലയിലെ പൊതിച്ചോറിന്റെയും രുചി പറഞ്ഞറിയിക്കാനാവില്ല. വാഴയിലയിൽ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടും ഗുണമുണ്ടോ? ഉണ്ട്. വാഴയിലയുടെ ആരോഗ്യഗുണങ്ങൾ അതിശയകരമാണ്. 

വാഴയിലയിൽ എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) മുതലായ സംയുക്തങ്ങൾ ധാരാളം ഉണ്ട്. ഇവ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. 

ദഹിക്കാൻ പ്രയാസമായതു കൊണ്ട് വാഴയില നമുക്ക് കഴിക്കാൻ പറ്റില്ല. എന്നാൽ ഭക്ഷണം, വാഴയിലയിൽനിന്ന് പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. അതുവഴി ഇലയിലെ പോഷകങ്ങളെല്ലാം നമുക്കു ലഭിക്കുന്നു. 

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നു. 

വാഴയിലയില്‍ പ്രത്യേക ഗന്ധമേകുന്ന മെഴുകുപോലുള്ള ഒരു ആവരണമുണ്ട്. ചൂടുള്ള ഭക്ഷണം ഇലയിൽ വിളമ്പുമ്പോൾ ഈ മെഴുക്ക് ഉരുകുകയും അതിന്റെ ഗന്ധം ഭക്ഷണത്തിനു ലഭിക്കുകയും െചയ്യും. ഇത് രുചി കൂട്ടും. 

ഉപയോഗിച്ച് വലിച്ചെറിഞ്ഞ് ഭൂമിക്ക് ഭാരം കൂട്ടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം തികച്ചും പരിസ്ഥിതി സൗഹൃദമായ വാഴയില ഉപയോഗിക്കാം. 

വാഴയില വെള്ളത്തിൽ ഒന്നു കഴുകിയെടുത്താൽ മതി. വൃത്തിയായി കഴുകാത്ത പാത്രങ്ങളെക്കാൾ എത്ര നല്ലതാണിത്. മാത്രമല്ല, പാത്രത്തിൽ എത്ര കഴുകിയാലും സോപ്പിന്റെ അംശം കാണും. ഇത് ഭക്ഷണത്തെ മലിനമാക്കും. എന്നാൽ വെള്ളത്തിൽ കഴുകിയെടുത്ത വാഴയില ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമാണ്.

വാഴയിലയിൽ പൊതിഞ്ഞ് പാകം ചെയ്യുന്ന ഭക്ഷണങ്ങളും ആരോഗ്യകരമാണ്. ആവിക്കു വയ്ക്കുമ്പോൾ ഭക്ഷണത്തിന് രുചിയും ഗന്ധവും കൂടും. വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന കരിമീനും വാഴയിലയിൽ പരത്തി ചുട്ടെടുക്കുന്ന ഓട്ടടയും ഇലയടയും സ്കൂളിലെ ഉച്ച നേരങ്ങളിലേക്കു തുറക്കുന്ന പൊതിച്ചോറുമെല്ലാം എന്നും മലയാളിയുടെ ഗൃഹാതുരമായ ഓർമകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com