ADVERTISEMENT

ശരീരത്തിലെ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ് വിയര്‍പ്പ്. മനുഷ്യശരീരത്തില്‍ രണ്ടു മില്യന്‍ വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ടെന്നാണു കണക്ക്. ശരീരഊഷ്മാവ് ക്രമീകരിക്കാന്‍ ശരീരംതന്നെ ചെയ്യുന്ന പ്രക്രിയ കൂടിയാണ് ഇത്. ചൂടുള്ള കാലാവസ്ഥയില്‍ അല്ലെങ്കില്‍ എസി പ്രവര്‍ത്തിക്കാതെ വരുമ്പോഴൊക്കെ രാത്രി നമ്മള്‍ വിയര്‍ത്തുകുളിക്കാറുണ്ട്‌. എന്നാല്‍ ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും വിയര്‍പ്പിന്റെ പ്രശ്നം രാത്രി കാലത്ത് വല്ലാതെ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഒന്നു ശ്രദ്ധിക്കുക.

ഹോര്‍മോണ്‍ തകരാറുകള്‍, ലോ ബ്ലഡ്‌ ഷുഗര്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ചിലര്‍ക്ക് രാത്രി വിയര്‍ക്കാറുണ്ട്. എന്നാല്‍ ചില രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുമാകാം ഇത്. 

അണുബാധകള്‍ - ട്യൂബർക്കുലോസിസ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇതുണ്ടാകാം. ചില ബാക്ടീരിയൽ അണുബാധകള്‍, എച്ച്ഐവി എന്നിവ ഉണ്ടെങ്കില്‍ രാത്രി കാലത്ത് അമിതമായി കാരണമില്ലാതെ വിയര്‍ക്കാം.

കാന്‍സര്‍ - രാത്രികാലത്തെ വിയര്‍പ്പ് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണവുമാകാം. ചെറിയ പനി, ഭാരം കുറയുക എന്നിവയും ചേര്‍ന്നാണ് ഈ ലക്ഷണം എങ്കില്‍ സൂക്ഷിക്കുക. ലിംഫോമ, സ്തനാര്‍ബുദം എന്നിവ ഉള്ളവരില്‍ കാരണമില്ലാതെ രാത്രി വിയര്‍പ്പ് ഉണ്ടാകാം. 

മരുന്നുകള്‍ - ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം രാത്രി വിയര്‍പ്പിനു കാരണമാകാറുണ്ട്. Anti-convulsants, മൈഗ്രേന്‍ മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവ വിയര്‍പ്പിനു കാരണമായേക്കാം.

ന്യൂറോളോജിക്കൽ ഡിസോഡര്‍-  Autonomic dysreflexia, Autonomic neuropathy, Post-traumatic syringomyelia, സ്ട്രോക്ക് എന്നീ ന്യൂറോളജിക്കൽ ഡിസോഡര്‍ ഉള്ളവരില്‍ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. അതിനാല്‍ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുക.

എന്നാല്‍ മേൽപ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുമാത്രം രാത്രി വിയര്‍ക്കണം എന്നുമില്ല. അമിതവണ്ണം, ഹൃദ്രോഗം, കാരണമില്ലാതെ വിയര്‍ക്കുന്ന അവസ്ഥയായ  Idiopathic Hyperhidrosis, പാര്‍ക്കിന്‍സണ്‍ രോഗം, hypoglycaemia, സ്‌ട്രെസ് എന്നിവ എല്ലാം കൊണ്ടും ചിലരില്‍ വിയര്‍പ്പ് ഉണ്ടാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com