ADVERTISEMENT

പ്രമേഹം എന്നു കേട്ടാൽ മധുരത്തിനൊപ്പം ചോറും ഉപേക്ഷിക്കണമെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ ഒരു നേരമെങ്കിലും അൽപ്പം ചോറു കഴിച്ചില്ലെങ്കിൽ ആഹാരംതന്നെ കഴിച്ചെന്ന തോന്നൽ ഉണ്ടാകാത്തവരാണ് മലയാളികളിലധികവും. യഥാർഥത്തിൽ പ്രമേഹരോഗി ചോറു പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ?

എന്നാൽ പ്രമേഹരോഗ വിദഗ്ധർ പറയുന്നത് മിതത്വം പാലിച്ചാൽ പ്രമേഹരോഗികൾ ചോറു കഴിക്കുന്നതിൽ തെറ്റില്ല എന്നാണ്. വാരിവലിച്ചു കഴിക്കാതെ ഒരു പ്ലേറ്റിന്റെ കാൽഭാഗം ചോറ് കഴിക്കാം. ഈ ചോറ് തലേദിവസമേ പാചകം ചെയ്തുവച്ചതാണെങ്കിൽ വളരെ നല്ലത്. ഈ ചോറിൽ റസിസ്റ്റന്റ് സ്റ്റാർച് കൂടുതലായിരിക്കും. ശരീരം ആഗിരണം ചെയ്യാത്ത അന്നജം അഥവാ സ്റ്റാർചാണ് റസിസ്റ്റന്റ് സ്റ്റാർച്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഈ സ്റ്റാർച് ചെറിയ അളവിൽ നഷ്ടമാകും. എന്നാൽ ഭക്ഷണം പാകം ചെയ്തശേഷം തണുക്കാൻ വയ്ക്കുമ്പോൾ റസിസ്റ്റന്റ് സ്റ്റാർചിന്റെ അളവു കൂടുന്നതായി കാണുന്നുണ്ട്.

അന്നജത്തിന്റെ അളവു കൂടുതലായതിനാൽ പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാകും നന്ന്. ഉരുളക്കിഴങ്ങ് പാകം ചെയ്തശേഷം തണുപ്പിക്കുമ്പോൾ അതിലെ ദഹനവിധേയമാകുന്ന സ്റ്റാർച് റെട്രോഗ്രഡേഷൻ എന്ന ഒരു പ്രക്രിയയിലൂടെ റസിസ്റ്റന്റ് സ്റ്റാർച് ആയി മാറും. ഇുപോലെ റസിസ്റ്റന്റ് സ്റ്റാർച് കൂടുതലുള്ള ഒരു ഭക്ഷണമാണ് പച്ചക്കായ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com