ലോ കാലറി ഡയറ്റിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത് ഇവര്‍ക്ക്

low-calorie-diet
SHARE

കാലറി കുറഞ്ഞ ഭക്ഷണം അടങ്ങിയ ഡയറ്റിന്റെ ഗുണഫലങ്ങൾ പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തമെന്നു പഠനം. പ്രീ ഡയബറ്റിസ് സ്റ്റേജിലുള്ള, അമിതഭാരമുള്ള രണ്ടായിരത്തിലധികം പേരിൽ എട്ടാഴ്ച നീണ്ട പഠനം നടത്തി. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്ക് ശരീരഭാരം കുറഞ്ഞു. കൂടാതെ പ്രമേഹത്തിന്റെ സൂചകവും ഹൃദയമിടിപ്പd, ഫാറ്റ് മാസ് ഇവയുടെ നിരക്ക് അഥവാ മെറ്റബോളിക് സിൻഡ്രോം സ്കോറും പുരുഷന്മാരിൽ ഗണ്യമായി കുറഞ്ഞു. 

സ്ത്രീകളിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ, അരവണ്ണം, ലീൻ ബോഡി മാസ് അഥവാ ഫാറ്റ് ഫ്രീ മാസ്, പൾസ് പ്രഷർ ഇവ പുരുഷന്മാരെക്കാൾ കുറഞ്ഞു.

സ്ത്രീകളെക്കാളധികം ഈ ഡയറ്റു കൊണ്ടുള്ള പ്രയോജനം പുരുഷന്മാർക്കാണ് എന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തരീതിയിലുള്ള ഭക്ഷണക്രമം രൂപപ്പെടുത്തണമെന്നും പഠനം നടത്തിയ ഡെന്മാർക്കിലെ കോപ്പൻഹേഗൻ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. പിയ ക്രിസ്റ്റൻസെൻ പറയുന്നു. 

പ്രീഡയബറ്റിസ് ഉള്ളവരിൽ 8 ആഴ്ച നീണ്ട, എനർജി കുറവുള്ള ഭക്ഷണം നൽകിയ പഠനത്തിൽ 10 ശതമാനം ഭാരം കുറഞ്ഞതായും കണ്ടു. 

ഡയബറ്റിസ് ഒബേസിറ്റി ആൻഡ് മെറ്റബോളിസം എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. 

English Summary : Low calorie dietdo not benefit men, women equally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA