കുട്ടികൾക്കു നിലക്കടല കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

groundnut
SHARE

നിലക്കടല (കപ്പലണ്ടി) പോഷകസമൃദ്ധമാണെങ്കിലും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നല്‍കരുത്. നല്‍കുന്നുണ്ടെങ്കിൽത്തന്നെ വേവിച്ചോ പൊടിച്ചോ നൽകണം. വറുത്ത കപ്പലണ്ടി കുട്ടികൾ കടിക്കുമ്പോൾ, പൊട്ടി അതിന്റെ കഷണങ്ങൾ ശ്വാസകോശത്തിൽ പോകാൻ വളരെയധികം സാധ്യതയുണ്ട്. 

കപ്പലണ്ടി കഴിക്കുമ്പോൾ കുട്ടി ചുമയ്ക്കുകയാണെങ്കിൽ കഷണം ശ്വാസകോശത്തിൽ പോയതാവാൻ സാധ്യതയുണ്ട്. നീല നിറമാകുകയും നിർത്താതെ ചുമയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്വാസകോശത്തിൽ പോയതായി സംശയിക്കണം. ഉടനെ അടുത്തുള്ള ഡോക്ടറെ കാണിച്ച് എക്സ്റേ എടുത്തു നോക്കേണ്ടതാണ്. കപ്പലണ്ടി ശ്വാസ കോശത്തിൽ പോയാൽ മയക്കി കിടത്തി ശ്വാസകോശത്തിലേക്കു കുഴലിറക്കി വേണം എടുക്കാൻ. 

English Summary : Be careful when giving goundnuts to children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA