sections
MORE

അമിത രക്തസമ്മർദം എന്ന സൈലന്റ് കില്ലർ; ഒരു റിയൽ സ്റ്റോറി

blood pressure heart attack
SHARE

ഞാൻ : എന്ത്‌ പറ്റി ?

25 വയസ്സുള്ള രോഗി : പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ രക്തദാനത്തിനു പോയപ്പോൾ ബിപി കൂടുതൽ ഉള്ളത്‌ കൊണ്ട്‌ എന്റെ രക്തം എടുത്തില്ല.

ഞാൻ : ഇപ്പോൾ 200/100 ഉണ്ടല്ലോ !

മുൻപ്‌ എപ്പോഴെങ്കിലും ബിപി കൂടുതൽ കണ്ടിട്ടുണ്ടോ ?

രോഗി: 3 മാസം മുൻപ്‌ വണ്ടീന്ന് വീണു ആശുപത്രി പോയി നോക്കിയപ്പോളും പറഞ്ഞിരുന്നു ബിപി കുറച്ച്ണ്ട്‌ന്ന്. അത്‌ വീണതിന്റെ ടെൻഷൻ കൊണ്ടായിരിക്കും ന്ന് വിചാരിച്ചു

ഞാൻ : വീട്ടിൽ ആർക്കൊക്കെ ബിപിയുണ്ട്‌ ?

രോഗി : അമ്മക്കും അമ്മാമനും.

മാമനു ബിപി കൂടി സ്റ്റ്രോക്ക്‌ അടിച്ച്‌ കിടക്കുകയാ !

ഞാൻ : ഓ അത്രക്ക്‌ പാരമ്പര്യമുണ്ടായിട്ടും ബിപി ഇത്‌ വരെ നോക്കിയില്ലെ ?

രോഗി : ബുദ്ധിമുട്ടൊന്നും ഇല്ലാത്തോണ്ട്‌ ...., മാത്രമല്ല 25 വയസ്സല്ലെ ആയുള്ളു

ഞാൻ : ബിപി ഒരു സൈലന്റ്‌ കില്ലറാണു. ഒരു കുഴപ്പവും പുറത്തേക്ക്‌ കാണിക്കില്ല.

ഇന്ന് തന്നെ മരുന്ന് തുടങ്ങു. കൂടാതെ ഇപ്പോൾ തന്നെ വല്ല അവയവങ്ങളേ ബാധിച്ചിട്ടുണ്ടോ എന്ന് നോക്കാൻ ഒരു ഈസിജിയും ബ്ലഡ്‌ ടെസ്റ്റുകളും കണ്ണു പരിശോധനയും നടത്തിക്കോളു. മാത്രമല്ല വേറെ വല്ല കാരണം കൊണ്ടാണോ ബിപി എന്ന് ഇത്ര ചെറുപ്പത്തിൽ ബിപി കാണുന്നവരിൽ നോക്കണം. അതിനുള്ള പരിശോധനകളും ചെയ്യണം.

ഈ തരുന്ന മരുന്നിനു കഷ്ടിച്ച്‌ 24 മണിക്കൂർ ഫലമേ കാണു. അത്‌ കൊണ്ട്‌ സ്ഥിരമായി ഒരേ സമയത്ത്‌ കഴിക്കു. ഉപ്പ്‌ കുറക്കു. 30-40 മിനിറ്റ്‌ വ്യായാമം ദിവസേനെ ചെയ്യു. ബി എം ഐ 25 നു താഴെ വരാൻ ഒരു 4 കിലോ കുറക്കണം ഷുഗറും കൊളസ്റ്റ്രോളും കൂടി ടെസ്റ്റ്‌ ചെയ്ത്‌ നോക്കണം. റിപ്പോർട്ടുകൾ എല്ലാം കൊണ്ട്‌ 1-2 ദിവസത്തിൽ വരു. അപ്പോൾ ബിപി ഒന്നു കൂടി നോക്കാം.

രോഗി: മരുന്ന് തുടങ്ങിയാൽ പിന്നെ ജീവിത കാലം മുഴുവൻ കഴിക്കേണ്ടേ ?

ഞാൻ : മരുന്ന് തുടങ്ങിയത്‌ കൊണ്ടല്ല സ്ഥിരമായി കഴിക്കേണ്ടി വരുന്നത്‌. മറിച്ച്‌ അസുഖം ജീവനു ഹാനി ഉണ്ടാക്കുന്നതായതു കൊണ്ടും, നോർമ്മൽ ബിപി എന്ന രോഗശമനം (ഇന്നത്തെ ശാസ്ത്രം അനുസരിച്ച്‌ ) മരുന്നു കഴിച്ച്‌ കൊണ്ടിരിക്കുമ്പോൾ മാത്രമെ ഉണ്ടാവുകയുള്ളു എന്നത്‌ കൊണ്ടുമാണു സ്ഥിരമായി കഴിക്കേണ്ടി വരുന്നത്‌.

രോഗി : ഞാൻ ഭക്ഷ്ണ നിയന്ത്രണവും വ്യായമവും മുറക്ക്‌ ചെയ്താൽ, ശരീര ഭാരം കുറച്ചാൽ, മരുന്ന് നിർത്താൻ പറ്റുമോ?

ഞാൻ: നിങ്ങളുടെ കാര്യത്തിൽ അതിനൊന്നും വലിയ റോൾ ഉണ്ട്‌ എന്ന് തോന്നുന്നില്ല. പൊതുവേ ചെറുപ്പത്തിലെ ബിപി കാണുന്നത്‌ ഒന്നുകിൽ ജനിതക കാരണം. അല്ലെങ്കിൽ നെഫ്രൈറ്റിസ്‌ പോലെയുള്ള വൃക്ക രോഗങ്ങൾ കാരണം. നിങ്ങളിൽ ജനിതകമാകാനാണു വഴി.

രോഗി :. ശരി ഡോക്ടർ. ഞാൻ കൃത്യമായി മരുന്ന് കഴിച്ചോളാം

ഞാൻ : അത്‌ മതി. മരുന്ന് മുടങ്ങാതെ കഴിച്ച്‌ ബിപി എപ്പോഴും 140/90 നു താഴെയാണെന്ന് ഉറപ്പ്‌ വരുത്തിയാൽ പൂർണ്ണായസ്സോടുകൂടി സുഖമായി ജീവിക്കാൻ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA