ADVERTISEMENT

ഉദരത്തിലെ ബാക്ടീരിയകളും രോഗപ്രതിരോധ കോശങ്ങളുമായും കൊഴുപ്പു കലകൾ ഉൾപ്പെട്ട മെറ്റബോളിക് ഓർഗനുകളുമായും ഉള്ള അവയുടെ ഇടപെടലുകളും കുട്ടികളിലെ പൊണ്ണത്തടിക്കു കാരണമാകുന്നെന്ന് ഒബേസിറ്റി റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

അമ്മയുടെ ആരോഗ്യം, ഭക്ഷണരീതി, ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഇവയും കുട്ടികൾ വണ്ണം വയ്ക്കുന്നതിനു കാരണമാകും. 

കൂടുതൽ കാലറി അകത്താക്കുന്നതാണ് പൊണ്ണത്തടിക്കു കാരണമാകുന്നത് എന്നാണ് കുറേക്കാലം മുമ്പുവരെ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളിൽ നടത്തിയ പഠനങ്ങളിൽ, ഉദരത്തിലെ സൂക്ഷ്മാണുക്കൾ പൊണ്ണത്തടിക്കു കാരണമാകുന്നെന്നു തെളിഞ്ഞതായി പഠനത്തിനു നേതൃത്വം നൽകിയ വേക്ക് ഫോറസ്റ്റ് സ്കൂള്‍ ഓഫ് െമഡിസിനിലെ മോളിക്യുലാർ മെഡിസിൻ അസി. പ്രഫസർ ഹാരി ഓം യാദവ് പറഞ്ഞു. 

സ്കൂൾ കുട്ടികൾക്കിടയിൽ ഓരോ വർഷവും 2.3 ശതമാനം എന്ന നിരക്കിലാണ് പൊണ്ണത്തടി വർധിക്കുന്നത്. ഇത് വളരെ കൂടിയ നിരക്കാണെന്നു മാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടണം എന്നതിന്റെ സൂചന കൂടിയാണ്.

അമ്മയിൽനിന്നു കുഞ്ഞിലേക്ക് ഉദരത്തിലെ സൂക്ഷ്മാണുക്കളും രോഗപ്രതിരോധ കോശങ്ങളും തമ്മിലുള്ള ഇടപെടൽ പകരുന്നത് എങ്ങനെ എന്നും ഇത് കുട്ടികളിലെ പൊണ്ണത്തടിക്കു കാരണമാകുന്നത് എങ്ങനെ എന്നും ഗവേഷകർ പരിശോധിച്ചു. 

ഈ ഗവേഷണഫലം ഡോക്ടർമാർക്കും പോഷകാഹാര വിദഗ്ധർക്കും ഡയറ്റീഷ്യൻമാർക്കും പ്രയോജനകരമാകും. അമ്മയിലും കുഞ്ഞിലും, ഉദരത്തിലെ ബാക്ടീരിയയും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് കുട്ടികളിലെ പൊണ്ണത്തടി തടയാൻ തെറാപ്യൂട്ടിക് മാർഗങ്ങൾ രൂപീകരിക്കാൻ സഹായിക്കും എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. 

English summary: Childhood obesity and Weight problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com